ഉദ്ഘാടനത്തിനൊരുങ്ങി മര്‍കസ് നോളജ് സിറ്റി; ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിയുടെ ചെലവ് 3000 കോടി, 125 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന സാംസ്‌കാരിക നഗരി വിഭാവനം ചെയ്യുന്നത് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, 25000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും

ദുബൈ: (www.kvartha.com 22.04.2019) മര്‍കസ് നോളജ് സിറ്റി ഉദ്ഘാടനത്തിനൊരുങ്ങി. 3000 കോടി ചെലവില്‍ നടപ്പിലാക്കുന്ന ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പായ നോളജ് സിറ്റി 2020 മാര്‍ച്ചില്‍ നാടിന് സമര്‍പ്പിക്കുമെന്ന് മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് കൈതപ്പൊയിലില്‍ 125 ഏക്കര്‍ സ്ഥലത്താണ് മര്‍കസ് നോളജ് സിറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്. പദ്ധതിയുടെ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനങ്ങള്‍ ഈ വര്‍ഷം തന്നെ നടക്കും. 3000 കോടി രൂപ ചെലവില്‍ 30 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി വിഭാവനം ചെയ്ത നോളജ് സിറ്റി കേരളത്തിലെ ശ്രദ്ധേയമായ സാംസ്‌കാരിക, ആവാസ കേന്ദ്രമായി മാറുമെന്നും ഇതിലൂടെ 25,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Markaz Knowledge City, Dubai, Gulf, News, Press meet, Markaz Knowledge city ready to Launch in Kozhikod

എല്ലാ നിര്‍മിതികളും പൂര്‍ത്തിയാക്കിയാണ് 2020 മാര്‍ച്ചില്‍ മര്‍കസ് നോളജ് സിറ്റി നാടിന് സമര്‍പ്പിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും പദ്ധതിയുടെ സമര്‍പണ സമ്മേളനം.

അതിനൂതന പാഠ്യപദ്ധതിയും ആധുനിക സൗകര്യങ്ങളും ഉള്‍കൊള്ളുന്ന അലിഫ് ഗ്ലോബല്‍ സ്‌കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. വരുന്ന ജൂണില്‍ ഉദ്ഘാടനം നടത്തും. ആരോഗ്യ രംഗത്ത് ആധുനിക സൗകര്യത്തോടെ പാരമ്പര്യ, യുനാനി, ആയുര്‍വേദ ചികിത്സക്ക് ഊന്നല്‍ നല്‍കി തുടക്കം കുറിച്ച ടൈഗ്രിസ് വാലി വെല്‍നസ് സെന്റര്‍ ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യും. ഇംതിബിഷ് ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തിലുള്ള ടൈഗ്രിസ് വാലിയില്‍ ഹോളിസ്റ്റിക് റെജിമെന്റല്‍ തെറാപ്പികള്‍, പൂരിഫിക്കേഷന്‍ തെറാപ്പി, ഫിസിയോ തെറാപ്പി, ന്യൂറോ റിഹാബിലിറ്റേഷന്‍, 20ല്‍പ്പരം വെല്‍നസ് പാക്കേജുകള്‍, ഫിറ്റ്‌നസ്, മെഡിറ്റേഷന്‍, ജോഗിങ് ട്രാക്ക് തുടങ്ങി മികച്ച സൗകര്യങ്ങള്‍ ലഭ്യമാണ്.

അന്താരാഷ്ട്ര അതിഥികള്‍ക്കായുള്ള 112 മുറികളുള്ള ഫെസ് ഇന്‍ സ്റ്റാര്‍ ഹോട്ടല്‍ നോളജ് സിറ്റിയുടെ കവാടത്തിലാണ് വരുന്നത്. അനുബന്ധമായി പ്രദര്‍ശനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേദിയാകുന്ന എക്‌സിബിഷന്‍ സെന്ററും വരുന്നു. സ്റ്റാര്‍ ഹോട്ടലിന്റെ ഉദ്ഘാടനം വരുന്ന ഒക്ടോബറില്‍ നടക്കും.



ലോകസാംസ്‌കാരിക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ശില്പചാരുതയില്‍ നിര്‍മിക്കുന്ന കള്‍ച്ചറല്‍ സെന്റര്‍ ടാലന്റ്മാര്‍ക് ഡെവലപ്പേഴ്‌സിന്റെ നേതൃത്വത്തിലാണ് വരുന്നത്. അമ്പതിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി 150 വ്യാപാരകേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന അറേബ്യന്‍ പൗരാണിക മാതൃകയിലുള്ള സൂക്ക് കള്‍ച്ചറല്‍ സെന്ററിന്റെ മുഖ്യ ആകര്‍ഷണമാണ്. സ്പിരിച്വല്‍ എന്‍ക്ലൈവ്, ലൈബ്രറി ആന്‍ഡ് മ്യൂസിയം, ഓഡിറ്റോറിയം, പെര്‍ഫോമന്‍സ് തിയേറ്റര്‍, റിസര്‍ച്ച് സെന്റര്‍ എന്നിവയും കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായുണ്ടാകും.

ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, സ്‌കൂള്‍ ഓഫ് ഡിസൈന്‍, നഴ്‌സിംഗ് കോളജ്, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി തുടങ്ങിയ പദ്ധതികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സ്‌കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് മോഡേണ്‍ സയന്‍സ് ജൂലൈയില്‍ നോളജ് സിറ്റിയില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറും.

Markaz Knowledge City, Dubai, Gulf, News, Press meet, Markaz Knowledge city ready to Launch in Kozhikod

നിരവധി അന്തര്‍ദേശീയ സര്‍വകലാശാലകളുമായി അക്കാദമിക ഉടമ്പടികളുള്ള നോളജ് സിറ്റിയുടെ വരവോടെ ലോകമെമ്പാടുമുള്ള ഗവേഷകരുടെയും സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായി കേരളം മാറുമെന്നും ശാസ്ത്ര, സാങ്കേതിക, ഗവേഷണ രംഗത്ത് പ്രതിഭകളായ ഒരു സമൂഹത്തിന്റെ പിറവിക്ക് നോളജ് സിറ്റി സാക്ഷ്യം വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ആദ്യ സംരംഭമായ മര്‍കസ് ലോ കോളജ് 2014ല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ യുനാനി മെഡിക്കല്‍ കോളജ്, പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ഇന്‍ കോമേഴ്‌സ്, മലബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ഐഡല്‍ സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ്പ്, ക്യൂന്‍സ്ലാന്റ് ഫോര്‍ വുമണ്‍ എജുക്കേഷന്‍, കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളും നോളജ് സിറ്റിയില്‍ ആരംഭിച്ചു.

അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലിക്കുഞ്ഞി മുസ്‌ലിയാര്‍, ലാന്‍ഡ്മാര്‍ക്ക് എം ഡി അന്‍വര്‍ സാദത്ത്, ഫെസ് ഇന്‍ എംഡി എം കെ ശൗക്കത്ത് അലി, ടൈഗ്രിസ് വെല്‍നസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഹാഫിള് മുഹമ്മദ് ശരീഫ്, ടാലന്റ്മാര്‍ക് ഡെവലപ്പേഴ്‌സ് എംഡി എം ഹബീബുര്‍ റഹ് മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Markaz Knowledge City, Dubai, Gulf, News, Press meet, Markaz Knowledge city ready to Launch in Kozhikod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?