30 വര്‍ഷം കൊണ്ട് വിറ്റത് 4,500 ഓളം നവജാതശിശുക്കളെ; പെണ്‍കുട്ടിക്ക് രണ്ടേമുക്കാല്‍ ലക്ഷം, ആണ്‍കുട്ടിക്ക് നാലു ലക്ഷം; കാണാന്‍ കൊള്ളാവുന്ന കുട്ടികള്‍ക്ക് വില കൂടും; മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍; കുടുക്കിയത് ഫോണ്‍ സംഭാഷണങ്ങള്‍
ചെന്നൈ: (www.kvartha.com 26.04.2019) 30 വര്‍ഷം കൊണ്ട് വിറ്റത് 4,500 ഓളം നവജാതശിശുക്കളെ. പെണ്‍കുട്ടിക്ക് രണ്ടേമുക്കാല്‍ ലക്ഷം, ആണ്‍കുട്ടിക്ക് നാലു ലക്ഷം എന്നിങ്ങനെയാണ് വില. കാണാന്‍ കൊള്ളാവുന്ന കുട്ടികളാണെങ്കില്‍ വില പിന്നെയും കൂടും. സംഭവത്തില്‍ മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍. ഇടപാടുകാരനുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.
നാമക്കല്‍ ജില്ലയിലെ രാശിപുരത്താണ് സംഭവം. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അമുദ എന്ന സ്ത്രീയുടെ ഫോണ്‍ സംഭാഷണത്തിലൂടെയാണ് നാടിനെ നടുക്കുന്ന വിവരങ്ങള്‍ പുറത്തായത്. അമുദയുമായി ഇടപാടുകാരന്‍ നടത്തുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം അമുദയേയും ഭര്‍ത്താവ് രവിചന്ദ്രനേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കുട്ടികളെ വില്‍ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് മുപ്പതിനായിരം രൂപ വീതമാണ് കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചിരുന്നത്. അമുദയുടെ സഹായത്തോടെ 4,500 ഓളം കുട്ടികളെ ഇത്തരത്തില്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും, സംസ്ഥാനത്താകെ കണ്ണികളുള്ള വന്‍ റാക്കറ്റാണ് ഇതിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് ഇവര്‍ കുട്ടികളെ വിറ്റിരുന്നതെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപയും ആണ്‍കുട്ടിക്ക് നാലു ലക്ഷം രൂപയുമാണ് ഇവര്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നതെന്നും എസ്.പി ആര്‍.ആരുളരസു വ്യക്തമാക്കി. ഇവരുടെ ഫോണ്‍ സംഭാഷണവും പോലീസ് പുറത്തുവിട്ടു. 'കുട്ടികളുടെ നിറം, ശരീരപ്രകൃതം, ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നത് അനുസരിച്ചാണ് വില തീരുമാനിക്കുന്നത്.
ആണ്‍കുട്ടിയാണെങ്കില്‍ 4.25 ലക്ഷം രൂപ മുതലാണ് വില. പെണ്‍കുട്ടിക്ക് 2.70 ലക്ഷം രൂപയും' അമുദവല്ലി ഫോണില്‍ പറയുന്നു. കാണാന്‍ കുറച്ചുകൂടി ആകര്‍ഷകത്വമുള്ള കുട്ടിയാണെങ്കില്‍ വില കുറച്ചുകൂടി കൂടും. 30,000 രൂപ അഡ്വാന്‍സായി തന്നാല്‍ മാത്രമെ കച്ചവടത്തിലേക്ക് കടക്കൂവെന്നും അമുദവല്ലി പറയുന്നു. ഫോണില്‍ ബന്ധപ്പെട്ട സതീഷ് എന്നയാളോട് വീട്ടില്‍ വന്ന് എങ്ങനെയാണ് കുട്ടികളുടെ വില്‍പ്പനയെന്ന് നേരില്‍ മനസിലാക്കാമെന്നും അമുദവല്ലി പറയുന്നുണ്ട്.
ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നഴ്‌സായി ജോലി ചെയ്തിരുന്ന താന്‍ ബിസിനസ് നടത്താനായി സ്വയം വിരമിക്കുകയായിരുന്നുവെന്ന് അമുദ ശബ്ദ രേഖയില്‍ പറയുന്നുണ്ട്. കോര്‍പറേഷനില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുന്നതിനു 75000 രൂപ വേറെ നല്‍കണമെന്നും പറയുന്നുണ്ട്.
നിയമപരമായി ദത്തെടുക്കല്‍ അതി സങ്കീര്‍ണമായ നടപടിയാണെന്നു പറഞ്ഞാണു അമുദ കുഞ്ഞിനെ വാങ്ങാന്‍ ഫോണ്‍ വിളിച്ചയാളെ പ്രലോഭിക്കുന്നത്. അപേക്ഷ നല്‍കി ആറു മാസമെങ്കിലും കാത്തിരിക്കണം.
ഒന്നിലേറെ കുട്ടികളുള്ള പാവപ്പെട്ട കുടുംബങ്ങള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍, ഗര്‍ഭിണികളായ അവിവാഹിതര്‍ എന്നിവരെയാണു അമുദയും സംഘവും നോട്ടമിടുന്നതെന്നും പോലീസ് പറഞ്ഞു.
സര്‍ക്കാരിന്റെ ദത്തെടുക്കല്‍ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ കുട്ടികളെ ആവശ്യമുള്ള ദമ്പതികളെ കണ്ടെത്തി സമീപിക്കും. അമുദയ്ക്കു ഒറ്റയ്ക്ക് ഇതു ചെയ്യാനാവില്ലെന്നും സംസ്ഥാനത്തു പല ഭാഗത്തും ഇവര്‍ക്കു ഏജന്റുമാരുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുവരാറുണ്ടെന്ന പരാതിയും പോലീസിനു ലഭിച്ചിട്ടുണ്ട്.
അമുദയും കുട്ടിയെ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ നിന്ന്. ധര്‍മപുരി സ്വദേശിയായ ഇയാള്‍ വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ലെന്നു പറഞ്ഞാണു സംഭാഷണം തുടങ്ങുന്നത്.
അമുദ : നിങ്ങള്‍ക്ക് ഏതു കുഞ്ഞിനെയാണു വേണ്ടത്.ആണ്‍ കുഞ്ഞോ, പെണ്‍കുഞ്ഞോ?
വാങ്ങാന്‍ എത്തുന്ന ആള്‍: എന്താണു വില?
അമുദ : പെണ്‍കുട്ടിയാണെങ്കില്‍ 2.5, മൂന്നു കിലോയാണെങ്കില്‍ 3. കറുത്ത ആണ്‍കുട്ടികളാണെങ്കില്‍ 3.50-3.75, നല്ല കളറൊക്കെയുള്ള കുട്ടികളാണെങ്കില്‍ 4.5.വരെയാകും.
വാങ്ങാന്‍ എത്തുന്ന ആള്‍: മുഴുവന്‍ തുകയും ഇപ്പോള്‍ തന്നെ നല്‍കണോ?
അമുദ :അതു വേണ്ട . നിങ്ങള്‍ കുഞ്ഞിനെ കാണൂ. അഡ്വാന്‍സ് തന്നാല്‍ മതി. പിന്നീട് കുട്ടിയെ കൈമാറുമ്പോള്‍ മുഴുവന്‍ പണം നല്‍കിയാല്‍ മതി.

വാങ്ങാന്‍ എത്തുന്ന ആള്‍ : കുട്ടിയുടെ മാതാപിതാക്കളുടെ അനുമതി കിട്ടുമോ? മറ്റു പ്രശ്‌നങ്ങളുണ്ടാകുമോ?
അമുധ : 30 വര്‍ഷമായി ഞാന്‍ ഈ ബിസിനസ് ചെയ്യുന്നു. ഇതുവരെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. മുനിസിപ്പാലിറ്റിയില്‍ നിന്ന് ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ലഭിക്കും. അതിനു 70,000 രൂപ വേറെ നല്‍കണം.
വാങ്ങാന്‍ എത്തുന്ന ആള്‍ : സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആയിരിക്കുമല്ലോ?
അമുദ : മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്. നിങ്ങള്‍ക്കു കുട്ടിയെ വിദേശത്തേക്കു വരെ കൊണ്ടുപോകാം.
മാതാപിതാക്കളുടെ പ്രായം, സാമ്പത്തിക പശ്ചാത്തലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പരിശോധിച്ച ശേഷമാണു അനുമതി നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tamil Nadu baby selling racket: Former nurse arrested, Chennai, News, Crime, Criminal Case, Arrested, Child, Husband, Probe, Police, National.

Powered by Info News For You

Comments
Post a Comment