'കൊല്ലട'കളെ പൂട്ടാനുറച്ച് മോട്ടോര്‍ വാഹന വകുപ്പ്; ട്രാവല്‍ ഏജന്‍സികളിലും സ്വകാര്യ ദീര്‍ഘദൂര ബസുകളിലും വ്യാപക പരിശോധന; 30 ബുക്കിങ്ങ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെ; കല്ലടയുടെ ആറു ബസുകളടക്കം 23 ബസുകള്‍ക്ക് പിഴയിട്ടു; പരാതി വിളിച്ച് പറയാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍
കൊച്ചി: (www.kvartha.com 25.04.2019) കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സഭവത്തിന്റെ പശ്ചാതലത്തില്‍ ട്രാവല്‍ ഏജന്‍സികളിലും സ്വകാര്യ ദീര്‍ഘദൂര ബസുകളിലും വ്യാപക പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്.
ബസ് ടിക്കറ്റ് ബുക്കിങ് ഓഫീസുകളില്‍ പരിശോധന നടത്തിയ പരിശോധനയില്‍ 30 ഓഫീസുകള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. 28 ബസുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
ബസുകളില്‍നിന്ന് അമ്പതിനായിരം രൂപയോളം പിഴ ഈടാക്കി. സ്പീഡ് ഗവര്‍ണറിന്റെ ബന്ധം വിച്ഛേദിച്ചതിനും ചരക്ക് കയറ്റിയതിനും വഴിയില്‍നിര്‍ത്തി ആളുകളെ കയറ്റിയതിനുമാണ് പിഴയിട്ടത്. ലൈസന്‍സ് ഇല്ലാത്ത ബുക്കിങ് കേന്ദ്രങ്ങള്‍ നിശ്ചിത സമയത്തിനുളളില്‍ ലൈസന്‍സ് എടുക്കാന്‍ നോട്ടീസ് നല്‍കി. പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയ കല്ലടയുടെ ആര് ബസുകള്‍ ഉള്‍പ്പടെ 23 ബസുകള്‍ക്ക് 5000 രൂപ വീതം പിഴയിട്ടു.
യാത്രക്കാരുടെ പ്രശ്‌നങ്ങളും പരാതികളും അറിയിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് 8281786096 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങിയിട്ടുണ്ട്. ഈ നമ്പറിലേക്ക് പരാതി വിളിച്ച് പറയുകയോ വാട്‌സാപ്പ് വഴി അറിയിക്കുകയോ ചെയ്യാം.
ഓപ്പറേഷന്‍ നൈറ്റ് റൈഡേര്‍സ് എന്ന പേരിലാണ് കഴിഞ്ഞ ദിവസം മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് ദീര്‍ഘദൂര ബസുകളില്‍ പരിശോധന ആരംഭിച്ചത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, bus, Private sector, Vehicles, Travel & Tourism, Trending, MVD Checking in Private Buses.

Powered by Info News For You

Comments
Post a Comment