ബ്രാന്‍ഡ് നെയിം ഉള്ള പേപ്പര്‍ ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്ന് 3 രൂപ ഈടാക്കി; പ്രമുഖ ബ്രാന്‍ഡിന് 9,000 രൂപ പിഴയീടാക്കി ഉപഭോക്തൃ കോടതി

ചണ്ഡിഗഢ്: (www.kvartha.com 15.04.2019) കമ്പനിയുടെ ബ്രാന്‍ഡ് നെയിം അച്ചടിച്ച പേപ്പര്‍ ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്ന് പണം ഈടാക്കിയ പ്രമുഖ പാദരക്ഷാ ബ്രാന്‍ഡിന് 9,000 രൂപ പിഴയീടാക്കി. ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ ബ്രാന്‍ഡായ ബാറ്റയ്ക്കാണ് ഉപഭോക്തൃ കോടതി 9000 രൂപ പിഴയിട്ടത്. ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്നാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.

അധികമായി ഈടാക്കിയ തുക തിരിച്ചു നല്‍കാനും 1000 രൂപ പിഴ നല്‍കാനും കൂടാതെ കസ്റ്റമര്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങള്‍ക്ക് 3000 രൂപ അധികം നല്‍കാനും കോടതി വിധിച്ചു. ഇത് കൂടാതെ 5000 രൂപ കോടതി ചെലവ് കെട്ടിവെക്കാനും ഉത്തരവുണ്ട്.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് സംഭവം. ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് റാതൂരി എന്ന യുവാവ് സെക്ടര്‍ 22ഡിയിലെ ബാറ്റ ഷോറൂമില്‍ നിന്ന് 399 രൂപയുടെ ഷൂ വാങ്ങിയിരുന്നു. എന്നാല്‍ ബില്ലില്‍ 402 രൂപ കാണിക്കുകയും കാര്യം അന്വേഷിച്ചപ്പോള്‍ മൂന്നു രൂപ പേപ്പര്‍ ബാഗിന്റെ വിലയാണെന്നായിരുന്നു വിശദീകരണം.

പരസ്യമുള്ള പേപ്പര്‍ ബാഗിന് പണം ഈടാക്കരുതെന്ന നിയമം നിലനില്‍ക്കവേയാണ് ബാറ്റ എന്ന് പ്രിന്റ് ചെയ്ത പേപ്പര്‍ ബാഗിന് കമ്പനി ഉപഭോക്താവില്‍ നിന്ന് കൂടുതല്‍ തുക വാങ്ങിയത്. ഇതേ തുടര്‍ന്നാണ് ദിനേഷ് ചണ്ഡീഗഡ് കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായ ഫോറം ബാറ്റയ്ക്ക് 9,000 രൂപ പിഴയിടുകയായിരുന്നു. ഇതോടൊപ്പം പേപ്പര്‍ ബാഗുകള്‍ ഫ്രീയായി നല്‍കാനും ഫോറം ബാറ്റയോട് നിര്‍ദേശിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Court, Court Order, Shoe, Busines, Bata fined Rs 9,000 for forcing customer to pay Rs 3 for paper bag. 
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?