രവീശ തന്ത്രിക്കും ഭാര്യയ്ക്കും 3 കാറുകള്‍ ഉള്‍പ്പെടെ 6 വാഹനങ്ങള്‍; 70 പവന്‍ സ്വര്‍ണ്ണത്തില്‍ 40 പവന്‍ പണയത്തില്‍

കാസര്‍കോട്: (www.kasargodvartha.com 01.04.2019) എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രികുണ്ടാറിന്റെയും ഭാര്യയുടെയും പേരില്‍ മൂന്ന് കാറുകള്‍ ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍. സ്ഥാനാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്ന 70 പവന്‍ സ്വര്‍ണത്തില്‍ 40 പവന്‍ പണയത്തിലാണ്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സ്വത്ത് സംബന്ധമായ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

അതേസമയം ഇരുവരുടെയും മൂന്ന് മക്കളുടെയും കൈവശമുള്ളത് 39,000 രൂപ മാത്രമാണ്. ബാങ്ക് നിക്ഷേപം, ഷെയര്‍, എല്‍ഐസി പോളിസി, മറ്റു ഇന്‍ഷൂറന്‍സ്, ബൈക്ക്, 2 ജീപ്പുകള്‍, 3 കാറുകള്‍, സ്വര്‍ണവും സ്ഥലവും ഉള്‍പ്പെടെ 82,43,278 രൂപയുടെ ആസ്തിയാണുള്ളത്.
 Kasaragod, BJP, Election, Trending, Top-Headlines, Nomination submitted by Raveesha Thanthri Kundar with Form 26

കാറഡുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ഭാര്യ സുജാത ആര്‍ തന്ത്രിയുടെ പേരില്‍ 5,68,000 രൂപ വിലമതിക്കുന്ന 284 ഗ്രാം സ്വര്‍ണമുണ്ട്. സ്ഥലം ഒഴികെ സ്ഥാനാര്‍ഥിയുടെ പേരില്‍ 50,36,958 രൂപയുടെയും ഭാര്യയുടെ പേരില്‍ 11,02,278യും വസ്തുവകകളുണ്ട്. വാഹനങ്ങള്‍ വാങ്ങിയ വകയില്‍ രവീശ തന്ത്രിയുടെ പേരില്‍ 15,04,000 രൂപയുടെയും സുജാത തന്ത്രിയുടെ പേരില്‍ 3,97,899 രൂപയുടെയും കടബാധ്യതകളുമുണ്ട്.

ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന രവീശ തന്ത്രിയുടെ പേരില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതയില്‍ പ്രവര്‍ത്തിച്ചതിനു മംഗളൂരു പോലീസ് സ്‌റ്റേഷനില്‍ ഒരു കേസുള്ളതായും സത്യപ്രസ്താവനയില്‍ പറയുന്നു.

ആദൂര്‍ വില്ലേജില്‍ 16 സര്‍വെ നമ്പറുകളിലായി 12.37 ഏക്കര്‍ സ്ഥലമുണ്ട്. എന്നാല്‍ ഭാര്യയുടെയും മക്കളുടെയും പേരില്‍ സ്ഥലങ്ങളില്ല. ആദൂര്‍ വില്ലേജില്‍ തന്നെ 1500, 2400 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ രണ്ട് വീടുകളുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, BJP, Election, Trending, Top-Headlines, Nomination submitted by Raveesha Thanthri Kundar with Form 26 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?