തെറ്റായ പാസ് വേഡ് പല തവണ ഉപയോഗിച്ചു; 3 വയസുകാരനായ മകന്റെ വികൃതി കാരണം മാധ്യമ പ്രവര്‍ത്തകന്റെ ഐപാഡ് ലോക്കായത് 48 വര്‍ഷത്തേക്ക്
ന്യൂയോര്‍ക്ക്: (www.kvartha.com 10.04.2019) തെറ്റായ പാസ് വേഡ് പല തവണ ഉപയോഗിച്ചതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്റെ ഐപാഡ് 48 വര്‍ഷത്തേക്ക് ലോക്കായി. മൂന്ന് വയസുകാരനായ മകന്റെ വികൃതി കാരണമാണ് ഐപാഡ് 48 വര്‍ഷത്തേക്ക് ലോക്ക് ആയത്. വാഷിങ്ടണിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ ദുരനുഭവമുണ്ടായത്.
ന്യൂയോര്‍ക്കര്‍ മാഗസിനിലെ എഴുത്തുകാരനായ ഇവാന്‍ ഒസ്നോസ് തന്റെ അനുഭവം ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. ഇത് വ്യാജമാണെന്ന് തോന്നാം, ഇത് ഞങ്ങളുടെ മൂന്നുവയസുകാരന്‍ അണ്‍ലോക്ക് (പലതവണ ) ചെയ്യാന്‍ ശ്രമിച്ച ഐപാഡ് ആണ്. എന്തെങ്കിലും വഴിയുണ്ടോ? ഒസ്നോസ് ചോദിക്കുന്നു.
ഐപാഡിന്റെ ഒരു സ്‌ക്രീന്‍ഷോട്ടും ഒസ്നോസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. iPad is disabled. try again in 25,536, 442 minutes എന്ന സന്ദേശം സ്‌ക്രീനില്‍ കാണാം. അതായത് 2067 വരെ കാത്തിരിക്കണം.
ഈ പ്രശ്നം നേരിടുന്നവര്‍ അവരുടെ ഉപകരണം ഐട്യൂണ്‍സ് വഴി റീസ്റ്റോര്‍ ചെയ്യണമെന്നാണ് ആപ്പിളിന്റെ നിര്‍ദേശം. ഉപകരണത്തിലെ വിവരങ്ങള്‍ ബാക്ക് അപ്പ് ചെയ്തിട്ടില്ലാത്തവര്‍ക്ക് റീസ്റ്റോര്‍ ചെയ്യുമ്പോള്‍ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. ഒസ്നോസിനും തന്റെ ഐപാഡ് റീസ്റ്റോര്‍ ചെയ്യേണ്ടി വന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 3-year-old kid tries to unlock dad's Apple iPad, device disables itself for 48 years, New York, News, Mobile Phone, Media, Report, Business, Technology, Humor, World.

Uh, this looks fake but, alas, it’s our iPad today after 3-year-old tried (repeatedly) to unlock. Ideas? pic.twitter.com/5i7ZBxx9rW— Evan Osnos (@eosnos) April 6, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 3-year-old kid tries to unlock dad's Apple iPad, device disables itself for 48 years, New York, News, Mobile Phone, Media, Report, Business, Technology, Humor, World.
Powered by Info News For You

Comments
Post a Comment