ഭാര്യ മരിച്ച് മൂന്നാംദിവസം വീട്ടമ്മയേയും 2 മക്കളേയും കൂട്ടി യുവാവ് നാടുവിട്ടു; ഒരുമാസത്തിനുശേഷം ആന്ധ്രയില്‍ നിന്നും കണ്ടെത്തി

അഞ്ചാലുംമൂട്: (www.kvartha.com 08.04.2019) ഭാര്യ മരിച്ച് മൂന്നാം ദിവസം വീട്ടമ്മയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം നാടുവിട്ട യുവാവിനെ ഒരു മാസത്തിനുശേഷം ആന്ധ്രയില്‍ നിന്നും കണ്ടെത്തി. ചിറ്റയം അമ്പഴ വയലില്‍ നിന്നും കാണാതായ യുവതിയേയും മക്കളേയുമാണ് കാമുകനൊപ്പം ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദില്‍ നിന്നും പോലീസ് കണ്ടെത്തിയത്.

 ചിറ്റുമല കിഴക്കേ കല്ലട സ്വദേശിയായ പ്രവീണി(34)നൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. ഒരു മാസം മുമ്പാണ് യുവതിയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആണ്‍ മക്കളെയും കാണാതായത്. പ്രവീണിന്റെ ഒപ്പമാണ് യുവതി മക്കളെയും കൂട്ടി പോയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

Man elope with women three days after his wife's death, News, Eloped, Local-News, Police, Probe, Court, Children, News, Kerala

ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ യുവതി രണ്ടാമതും വിവാഹം കഴിച്ചിരുന്നു. പ്രവീണും രണ്ട് പ്രാവശ്യം വിവാഹം കഴിച്ചിരുന്നു. ചിറ്റയം സ്വദേശിനിയായ രണ്ടാമത്തെ യുവതി ആത്മഹത്യ ചെയ്തതിന്റെ മൂന്നാം ദിവസമാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുമായി പ്രവീണ്‍ നാടുവിട്ടത്. കുട്ടികളെ പരീക്ഷയെഴുതാന്‍ പോലും അനുവദിക്കാതെ ഇവര്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

തുടര്‍ന്ന് പ്രവീണ്‍ സെക്കന്തരാബാദിലെ ബറൂറാം എന്ന സ്ഥലത്ത് വീട് വാടകയ്‌ക്കെടുത്ത് യുവതിക്കും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ അഞ്ചാലുംമൂട് പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും യുവതിയും മക്കളും അമ്മയ്‌ക്കൊപ്പം അമ്പഴവയലിലെ വീട്ടിലേക്ക് പോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man elope with women three days after his wife's death, News, Eloped, Local-News, Police, Probe, Court, Children, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?