മുള്ളന്‍പന്നിയെ വെടിവെച്ചു കൊന്ന് കറിവെച്ച കേസില്‍ 2 പേര്‍കൂടി അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 27.04.2019) മുള്ളന്‍പന്നിയെ വെടിവെച്ചു കൊന്ന് കറിവെച്ച കേസില്‍ രണ്ടു പേര്‍കൂടി അറസ്റ്റിലായി. ബേഡഡുക്ക മുള്ളങ്കോട്ടെ പി മനോഹരന്‍ (45), അമ്മങ്കോട്ടെ എ കമലാക്ഷന്‍ (46) എന്നിവരെയാണ് കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാര്‍ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 26നാണ് മുള്ളന്‍പന്നിയുടെ കറിയുമായി കുണ്ടംകുഴി നീര്‍ളക്കയയിലെ കെ ഭാസ്‌കരന്‍ (47), ബേഡഡുക്ക തലേക്കുന്നിലെ വി കെ കൃഷ്ണന്‍ നായര്‍ (63) എന്നിവരെ വനംവകുപ്പ് പിടികൂടിയത്. ബാക്കിയുള്ള നാലു പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹര്‍ജി പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് രണ്ടു പേര്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസര്‍ക്കും കോടതി നിര്‍ദേശം നല്‍കി. കുറ്റിക്കോലിലെ അംബുജാക്ഷന്‍, മുന്നാട്ടെ പൊക്കായി എന്ന രാമചന്ദ്രന്‍ എന്നിവരെയാണ് കേസില്‍ ഇനി പിടികിട്ടാനുള്ളത്.
സംഘത്തില്‍ നിന്നു നേരത്തെ ഒരു തോക്ക് വനംവകുപ്പ് പിടികൂടിയിരുന്നു. ഇനി രണ്ടു തോക്കുകള്‍ കൂടി കണ്ടെടുക്കാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, forest, 2 more arrested for killing hedgehog
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, arrest, forest, 2 more arrested for killing hedgehog
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment