ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം 2 തവണ കേരളത്തിലെത്തിയതായി സംശയം; ഹോം സ്റ്റേകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: (www.kvartha.com 30.04.2019) ശ്രീലങ്കയില്‍ ഈയിടെയായി നടന്ന സ്ഫോടനപരമ്പരയുടെ സൂത്രധാരകരില്‍ ചിലര്‍ കേരളം സന്ദര്‍ശിച്ചതായി എന്‍ ഐ എയ്ക്ക് സൂചന ലഭിച്ചു. നൂറ് കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയവയായിരുന്നു ഈ സ്‌ഫോടന പരമ്പരകള്‍. സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാന്‍ ഹാഷിം രണ്ടുതവണ കേരളത്തിലെത്തിയതായാണ് സംശയം. ഇതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ഫോര്‍ട്ട് കൊച്ചി, കോവളം, വര്‍ക്കല എന്നിവിടങ്ങളിലെ ഹോം സ്റ്റേകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.


സംഭവത്തില്‍ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് സ്വദേശിക്കും ബന്ധമുണ്ടെന്ന് എന്‍ ഐ എ സംശയിക്കുന്നു. ഏറെക്കാലമായി മട്ടന്നൂരില്‍ താമസിക്കുന്ന ഇയാളുടെ സുഹൃത്തിനെ കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ശ്രീലങ്കയിലും ഇന്ത്യയിലും ഐ എസ് ആശയങ്ങള്‍ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്തതിനു പിന്നില്‍ ഒരേ സംഘമാകാമെന്ന നിഗമനത്തിലാണ് എന്‍ ഐ എ.


Keywords: Kerala, News, Srilanka, Blast, Visit, Terrorists, NIA, Conspirators of Sri Lankan blasts visited Kerala: Reports.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?