ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വീട്ടില്‍ 2 പാര്‍ട്ടി; ഭൂരിപക്ഷം കോണ്‍ഗ്രസിന് തന്നെ

ജാംനഗര്: (www.kasargodvartha.com 14.03.2019) തെരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാ - കായിക താരങ്ങളുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങളും വാര്‍ത്തയാവുക പതിവാണ്. എന്നാല്‍ വ്യത്യസ്തവും ഏറെ കൗതുകവും നിറഞ്ഞ വാര്‍ത്തയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് താരം നിലപാടുകളൊന്നും വ്യക്തമാക്കിയില്ലെങ്കിലും വീട്ടില്‍ ബിജെപിയെ പിന്തുണക്കുന്നവരും കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരുമുണ്ട്. എന്നാലും ഭൂരിപക്ഷം കോണ്‍ഗ്രസിന് തന്നെയാണ്.

ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസ് അനുകൂലികളാണ്. എന്നാല്‍ ഭാര്യ ബിജെപിയിലും. ഗുജറാത്തില്‍ നടന്ന ചടങ്ങില്‍ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാംനഗറിലെ കലവാഡില്‍ നടന്ന റാലിയില്‍ പാട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ജാംനഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുലു കണ്ഡോരിയയും ചടങ്ങില്‍ പങ്കെടുത്തു.

ജഡേജയുടെ ഭാര്യ റിവ സോളങ്കി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേല്‍ ജാംനഗറില്‍ നിന്നു മത്സരിക്കുമെന്നു കരുതപ്പെട്ടെങ്കിലും, പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു വര്‍ഷം ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ നീക്കം തകരുകയായിരുന്നു.

ജാംനഗര്‍ സ്വദേശിയായ ജഡേജ ഇപ്പോള്‍ രാഷ്ട്രീയത്തിലൊന്നും ശ്രദ്ധിക്കാതെ ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുകയാണ്. തിങ്കളാഴ്ച ഇന്ത്യന്‍ ലോകകപ്പ് ടീം പ്രഖ്യാപിക്കാനിരിക്കെ 15 അംഗ ടീമില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് താരം.



Keywords: India, National, news, cricket, Congress, Political party, Sports, Trending, Top-Headlines, Wife with BJP, now Ravindra Jadeja’s sister and father join Congress



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?