വോട്ടിംഗ് യന്ത്രങ്ങള്‍ നെഹ്‌റു കോളജിലേക്ക് മാറ്റി; ഇനി 29 ദിവസങ്ങള്‍ കനത്ത സുരക്ഷയില്‍, കാവലായി പോലീസും സി ആര്‍ പി എഫ് ജവാന്മാരും

പടന്നക്കാട്: (www.kasargodvartha.com 24.04.2019) ചൊവ്വാഴ്ച കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ജനം വിധിയെഴുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ 29 ദിവസം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ കനത്ത സുരക്ഷയില്‍. കോളേജിലെ 15 സ്ട്രോങ് റൂമുകളിലായാണ് 1317 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമുകള്‍ ബുധനാഴ്ച രാവിലെ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു, ഒബ്സര്‍വര്‍ എസ് ഗണേഷ് ഐഎഎസ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് താക്കോല്‍ പോലീസിന് കൈമാറി.

വിവിധ മുന്നണി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ട്രോങ് റൂമുകള്‍ സീല്‍ ചെയ്തത്. വോട്ടെണ്ണല്‍ ദിവസമായ മേയ് 23 വരെ വന്‍ സുരക്ഷയിലായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്റു കോളേജ്. കേരള പോലീസിന് പുറമെ സിആര്‍പിഎഫ് ജവാന്മാരും സ്ട്രോങ് റൂമിന് കാവലിരിക്കും. ആകെയുള്ള 13,60,827 വോട്ടര്‍മാരില്‍ 10,90,421  പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 5,04,394 (76.83 ശതമാനം) പുരുഷന്മാരും 5,86,026 (83.19 ശതമാനം) സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Padannakad, Top-Headlines, election, Nehru-college, Voting machines shifted to Nehru College
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?