യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: (www.kvartha.com 21.04.2019) സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തുറവൂരിനും എറണാകുളത്തിനും ഇടയില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തയിരിക്കുന്നത്.

നാല് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്. 56381ആം നമ്പര്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍, 56382ആം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66303ആം നമ്പര്‍ എറണാകുളം-കൊല്ലം പാസഞ്ചര്‍, 66302ആം നമ്പര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.


56380ആം നമ്പര്‍ ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ 45 മിനിറ്റ് തുറവൂരിനും കുമ്പളത്തിനും ഇടയില്‍ പിടിച്ചിടും. 12218ാം നമ്പര്‍ ചത്തീസ്ഗഡ്-കൊച്ചുവേളി കേരള സമ്പര്‍ക് ക്രാന്തി ദ്വൈവാര എക്‌സപ്രസ് 26 മുതല്‍ 28 വരെ കുമ്പളത്ത് 55 മിനിറ്റ് പിടിച്ചിടും. 19262ആം നമ്പര്‍ പോര്‍ബന്തര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 27ന് 15 മിനിറ്റ് എറണാകുളം സൗത്തില്‍ പിടിച്ചിടും. 12484ാം നമ്പര്‍ അമൃത്‌സര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 23ന് 15 മിനിറ്റ് എറണാകുളം സൗത്തില്‍ പിടിച്ചിടും- സതേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Train, Passengers, Cancelled, Track, Railway, Transportation, Attention! Restrictions for Railway Transportation on Tommorow Onwards Till 29 April


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?