തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ വ്യാപകമായ റെയ്ഡില്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ 280 കുപ്പി വിദേശ മദ്യവും വില്‍പനക്കാരനില്‍ നിന്നും 161 പാക്കറ്റ് മദ്യവും പിടികൂടി
കാസര്‍കോട്: (www.kasargodvartha.com 01.04.2019) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യ- മയക്കുമരുന്ന് മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ 280 കുപ്പി വിദേശ മദ്യവും വില്‍പനക്കാരനില്‍ നിന്നും 161 ടെട്രാ പാക്കറ്റ് മദ്യവും പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്.
ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന ബേക്കല്‍ രാമഗുരു മന്ദിരത്തിന് സമീപത്തെ പുഷ്പയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ 180 മില്ലിയുടെ 280 കുപ്പി കര്‍ണാടക മദ്യം പിടികൂടി. ഹൊസ്ദുര്‍ഗ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ സി കെ അഷ്‌റഫ്, ഇ കെ ബിജോ, ഷെയ്ഖ് അബ്ദുല്‍ ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിതിന്‍, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസര്‍കോട് നുള്ളിപ്പാടിയിലെ ബിജു എന്ന ബിജു പൂജാരിയുടെ (48) പക്കല്‍ നിന്നും 180 മില്ലിയുടെ 161 ടെട്രാ പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി. കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടോണി ഐസക്, പ്രിവന്റീവ് ഓഫീസര്‍ അശോകന്‍ പരിയാരം, സി ഇ ഒമാരായ നൗഷാദ്, ദിനൂപ്, മോഹന കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Liquor, Top-Headlines, election, Election Raid: Liquor seized by Excise
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment