വിനോദസഞ്ചാരികളുമായി പോയ ബസ് മറിഞ്ഞ് 28 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്ക്

പോര്‍ച്ചുഗല്‍: (www.kvartha.com 18.04.2019) വിനോദസഞ്ചാരികളുമായി പോയ ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു. പോര്‍ച്ചുഗലിലെ മദീറ ഐലന്റിലാണ് ബസ് മറിഞ്ഞ് വന്‍ ദുരന്തമുണ്ടായത്. ജര്‍മന്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മദീറ ഐലന്റിലെ കോര്‍ണികോ നഗരത്തിന് സമീപത്താണ് ബസ് മറിഞ്ഞത്. കഴിഞ്ഞദിവസം പ്രാദേശിക സമയം വൈകീട്ട് 6.30 നാണ് അപകടം നടന്നത്. സമീപത്തെ ജംഗ്ഷനില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരിച്ചവരില്‍ 11 പേര്‍ പുരുഷന്മാരും 17 പേര്‍ സ്ത്രീകളുമാണ്. 55 പേരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരിന്നവര്‍ക്ക് പുറമെ പരിസരത്തുണ്ടായിരുന്ന ചിലര്‍ക്കും ബസിടിച്ച് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Europe, News, Accident, Death, Bus, Portugal, Tourists, Portugal crash: at least 29 killed on tourist bus in Madeira


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?