വോട്ടെണ്ണലിനിടെ മരിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം 272 ആയി; 1878 പേര്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍
ജക്കാര്‍ത്ത: (www.kvartha.com 29.04.2019) ഇന്തോനേഷ്യയില്‍ വോട്ടെണ്ണലിനിടെ മരിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം 272 ആയി. മണിക്കൂറുകള്‍ നീണ്ട വോട്ടെണ്ണലിന്റെ ഫലമായുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 1878 പേര്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ വക്താവ് ആരിഫ് പ്രിയോ സുസാന്റോ അറിയിച്ചു.
ഏപ്രില്‍ 17നായിരുന്നു ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ-പ്രാദേശിക-പാര്‍ലമെന്റി തെരഞ്ഞെടുപ്പുകളും ഒന്നിച്ചാണ് നടത്തിയത്. അതുകൊണ്ട് തന്നെ കോടിക്കണക്കിന് ബാലറ്റ് പേപ്പറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് എണ്ണിത്തീര്‍ക്കാനുണ്ടായിരുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും ഫലപ്രഖ്യാപനത്തിനായി മെയ് 22 വരെ കാത്തിരിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Indonesia, News, Election, Politics, Death, Death Toll, Indonesian election: 272 election workers dead

Powered by Info News For You

Comments
Post a Comment