ലാലിഗയില്‍ കറ്റാലന്മാര്‍ കപ്പുയര്‍ത്തി; ബാഴ്‌സയുടെ 26ആം കിരീടനേട്ടം; പത്താം നമ്പറുകാരന്റെ പത്താംകിരീടത്തിലും സ്വന്തം സ്പര്‍ശം

മാഡ്രിഡ്: (www.kvartha.com 28.04.2019) ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് 26ആം കിരീടം. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി കറ്റാലന്മാര്‍ കിരീടമുയര്‍ത്തിയത്. സ്വന്തം തട്ടകത്തില്‍ നടന്ന പോരില്‍ ലെവാന്റയെ ഏകപക്ഷീയമായ ഒരുഗോളിന് തറപറ്റിച്ചാണ് ബാഴ്‌സലോണ കിരീടത്തില്‍ മുത്തമിട്ടത്.

സൂപ്പര്‍ താരം മെസ്സിക്ക് സൈഡ് ബെഞ്ചില്‍ വിശ്രമം നല്‍കി ഇറങ്ങിയ ബാഴ്‌സ മത്സരം മുറുകിയതോടെയാണ് താരത്തെ കളത്തിലിറക്കിയത്. വിജയഗോള്‍ നേടി മെസ്സി ടീമിന് തന്നിലുള്ള വിശ്വാസം കാക്കുകയും ചെയ്തു. പത്താംനമ്പറുകാരന്റെ കരിയറിലെ പത്താം ലാ ലിഗ കിരീടം സ്വന്തം ഗോളില്‍ തന്നെ സ്വന്തമാക്കി.


ജയത്തോടെ 35 മത്സരങ്ങളില്‍ നിന്ന് 83 പോയിന്റുമായാണ് ബാഴ്‌സലോണ കിരീടമുറപ്പിച്ചത്.
26ആം തവണ ലാ ലിഗ കിരീടം നേടുന്ന ബാഴ്‌സയ്ക്ക് അവസാന 11 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ എട്ടാം ലീഗ് കിരീടനേട്ടം കൂടിയാണ് ഇത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Spain, Barcelona, La Liga, Lionel Messi, Barcelona win La Liga: Lionel Messi goal kills off Levante and secures league title


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?