കേരളം പോളിംഗ് ബൂത്തില്‍; വിധിയെഴുതുന്നത് 2.61 കോടി വോട്ടര്‍മാര്‍; സര്‍വ്വേ ഫലങ്ങള്‍ യുഡിഎഫ് ക്യാമ്പുകളെ ആലസ്യത്തിലാക്കിയോ? കേരളത്തില്‍ പോരാട്ടം ഇഞ്ചോടിഞ്ച്; അവസാനവട്ട അടിയൊഴുക്കുകള്‍ വിധിനിര്‍ണ്ണയിക്കും

തിരുവനന്തപുരം: (www.kvartha.com 23.04.2019) ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവില്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി. 2.61 കോടി വോട്ടര്‍മാരാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിധിയെഴുതുന്നത്. ഇതില്‍ 1.35 കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. കേരളത്തിലെ 20 സീറ്റടക്കം 117 മണ്ഡലങ്ങളിലാണ് രാജ്യത്ത് ചൊവ്വാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളത്തില്‍ ഭൂരിഭാഗം സര്‍വ്വേ ഫലങ്ങളും യുഡിഎഫ് തരംഗം പ്രവചിച്ചിരുന്നു. എന്നാല്‍ സര്‍വ്വേ ഫലങ്ങള്‍ യുഡിഎഫ് ക്യാമ്പുകളെ ആലസ്യത്തിലാക്കിയെന്ന് അവസാനവട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രം വ്യക്തമാക്കുന്നു. അവസാനവട്ട പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്നില്‍ക്കയറിയതോടെ കേരളത്തില്‍ ഇത്തവണ പോരാട്ടം ഇഞ്ചോടിഞ്ചായിരിക്കും. കേരളത്തിലെ പതിനഞ്ചോളം സീറ്റുകളില്‍ പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരമുള്‍പ്പടെ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ അവസാനവട്ട അടിയൊഴുക്കുകളായിരിക്കും വിധിനിര്‍ണ്ണയിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Lok Sabha, Trending, Thiruvananthapuram, UDF, LDF, BJP, Loksabha Election 2019; Polling Started in Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?