മജ്‌ലിസെ ഇഹ്തിറാം ഗുരു-ശിഷ്യ സംഗമം 26ന് ദേര പേള്‍ക്രീക്ക് ഹോട്ടലില്‍


ദുബൈ (www.evisionnews.co): സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് (സി.ബി.ഐ.എസ്) നാലാം ബാച്ച് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന 'മജ്‌ലിസെ ഇഹ്തിറാം' ഗുരുശിഷ്യ സംഗമം ഏപ്രില്‍ 26ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ദേരയിലെ പേള്‍ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30 മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ മോട്ടിവേഷന്‍ ക്ലാസ്, (സി.ബി.ഐ.എസ്) യൂണിയന്‍ ഔദ്യോഗിക പ്രഖ്യാപനം, സി.എസ്.യു ലോഗോ പ്രകാശനം എന്നീ പരിപാടികള്‍ നടക്കും. 

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി വിംഗായ ഹാദിയയുടെ ദുബൈ ചാപ്റ്ററാണ് പ്രവാസി മലയാളികള്‍ക്ക് വേണ്ടി സി.ബി.ഐ.എസ് മതപഠന കോഴ്‌സ് നടത്തുന്നത്. ഇസ്ലാമികമായ അടിസ്ഥാന പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരുവര്‍ഷം നീണ്ട കോഴ്‌സാണിത്.

സിപറ്റിന്റെ അംഗീകാരത്തോടെ നടത്തുന്ന ഈ പഠന ക്ലാസ് നാലു ബാച്ചുകള്‍ പിന്നിട്ട് അഞ്ചാം ബാച്ചിലേക്ക് കടക്കുകയാണ്. സി.ബി.ഐ.എസ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന അഡ്വാന്‍സ് കോഴ്‌സും ഹാദിയയുടെ കീഴില്‍ നടന്നുവരുന്നു.

നാലാം ബാച്ചിന്റെ പരിസമാപ്തിയോടൊപ്പം അഞ്ചാം ബാച്ചിലേക്കുള്ള പുതിയ അഡ്മിഷനും സംഗമത്തോടൊപ്പം നടക്കും. സി.ബി.ഐ.എസ് ഒന്നു മുതല്‍ നാലു വരെയുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ദുബൈ ഹാദിയ പ്രതിനിധികളും അഡ്വാന്‍സ് കോഴ്‌സ് വിദ്യാര്‍ത്ഥികളും ഉസ്താദുമാരും പങ്കെടുക്കുന്ന 'മജ്‌ലിസെ ഇഹ്തിറാമിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകരായ സി.ബി.ഐ.എസ് നാലാം ബാച്ച് കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?