മമതാ ബാനര്‍ജിയുടെ സൂര്യന്‍ അസ്തമിക്കാന്‍ പോവുന്നു; 25 സീറ്റിന് താഴെ മത്സരിക്കുന്നവര്‍ക്ക് പോലും പ്രധാനമന്ത്രിയാകണം; പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതാ സര്‍ക്കാരിനെ ആഞ്ഞടിച്ച് മോഡി
കമര്‍പറ (പശ്ചിമബംഗാള്‍): (www.kvartha.com 25.04.2019) പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതാ സര്‍ക്കാരിനെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 20-25 സീറ്റുകളില്‍ മത്സരിക്കാത്തവര്‍ക്ക് പോലും രാജ്യത്തെ പ്രധാനമന്ത്രിയാകണം എന്ന് പരിഹസിച്ച പ്രധാനമന്ത്രി സി.പി.എം ചെയ്തതിനേക്കാള്‍ മോശമായ പ്രവര്‍ത്തിയാണ് മമതാ ബാനര്‍ജി ചെയ്തതെന്നും ഇതുവഴി അവര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടം പൂര്‍ത്തിയായതോടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ സൂര്യന്‍ അസ്തമിക്കാന്‍ പോവുകയാണെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഗുണ്ടകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മമത ജനങ്ങളോടു മമതയില്ലാതെയാണു പെരുമാറുന്നത് തുടങ്ങിയ ആരോപണങ്ങളും പ്രധാനമന്ത്രി ഉന്നയിച്ചു. പശ്ചിമബംഗാളിലെ റാണാഘട്ടിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷമായ വിമര്‍ശനം മോഡി നടത്തിയത്.
അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടുള്ളമോഡിയുടെ പ്രസ്താവന പ്രസ്താവന നാണക്കേടാണെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പ്രതികരിച്ചു. പ്രധാനമന്ത്രി പദവിക്ക് നിരക്കുന്നതല്ല ഈ പരാമര്‍ശങ്ങളെന്നും അദ്ദേഹം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: West Bengal: Narendra Modi claims every Opposition leader wants to become the prime minister, West Bengal, News, Politics, Criticism, Mamata Banerjee, Allegation, Prime Minister, Narendra Modi, Lok Sabha, Election, Trending, National.

Powered by Info News For You

Comments
Post a Comment