മോട്ടോര്‍ വാഹന വകുപ്പ് നെഞ്ചുംവിരിച്ച് വട്ടംകേറി നിന്നപ്പോള്‍ പത്തിമടക്കി 'കൊല്ലടകള്‍'; ഓപ്പറേഷന്‍ നൈറ്റ് റൈഡേര്‍സില്‍ 259 ബസുകള്‍ക്കെതിരെ കേസെടുത്തു; 12 ബസുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: (www.kvartha.com 26.04.2019) കല്ലട ബസില്‍ ജീവനക്കാര്‍ യാത്രക്കാരെ ക്രൂര മര്‍ദ്ദനത്തിരയാക്കിയ സംഭവത്തിന് ശേഷം മോട്ടര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളില്‍ 259 ബസുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചേര്‍ത്തലയില്‍ കല്ലടയുടെ രണ്ട് ബസ്സുകളടക്കം 12 ബസുകള്‍ പിടിച്ചെടുത്തു.
വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനകളില്‍ 3.74 ലക്ഷം രൂപ പിഴ ചുമത്തി. ലൈസന്‍സില്ലാത്ത 46 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. കോണ്‍ട്രാക്ട് കാര്യേജ് ലൈസന്‍സിന്റെ മറവില്‍ സ്‌റ്റേജ് കാര്യേജ് സര്‍വീസ് നടത്തിയ നിരവധി ബസ്സുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടു. കോണ്‍ട്രാക്ട് കാര്യേജ് ലൈസന്‍സില്‍ ഇടയ്ക്കുള്ള സ്‌റ്റോപ്പുകളില്‍ നിന്ന് ആളെ കയറ്റുന്നതിനും ചരക്കു കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. എന്നാല്‍ പരമാവധി 5000 രൂപ പിഴ ഈടാക്കാന്‍ മാത്രമാണു നിയമമുള്ളത്. ഇവ വീണ്ടും സര്‍വീസ് നടത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Vehicles, bus, Trending, Operation Night Riders; Case Registered Against 259 Buses.

Powered by Info News For You

Comments
Post a Comment