മാസമുറയുള്ള സ്ത്രീകളെ ജോലിക്കെടുക്കില്ലെന്ന് കോണ്‍ട്രാക്ടര്‍മാര്‍; കുടുംബം പുലര്‍ത്താന്‍ ഗര്‍ഭപാത്രം എടുത്തത് 25കാരികള്‍ വരെ
മഹാരാഷ്ട്ര: (www.kvartha.com 11.04.2019) മാസമുറയുള്ള സ്ത്രീകളെ ജോലിക്കെടുക്കില്ലെന്ന് കോണ്‍ട്രാക്ടര്‍മാര്‍. ഇതേതുടര്‍ന്ന് കുടുംബം പുലര്‍ത്താന്‍ ഗര്‍ഭപാത്രം എടുത്തത് 25കാരികള്‍ വരെ. മഹാരാഷ്ട്രയിലെ ബീഡിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ വനിതാ കമ്മിഷന്‍ ഇടപെടുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
മാസമുറയുള്ള സ്ത്രീകളെ ജോലി ചെയ്യാന്‍ കൊള്ളില്ലെന്നും വിശ്രമിച്ചാല്‍ പിഴ ഈടാക്കുമെന്നും കോണ്‍ട്രാക്ടര്‍മാര്‍ കര്‍ശന നിലപാടെടുത്തതോടെയാണ് പല സ്ത്രീകളും ഗര്‍ഭപാത്രം നീക്കാന്‍ നിര്‍ബന്ധിതരായത്. 25 വയസ്സുള്ള യുവതികള്‍ വരെ ഉപജീവനത്തിനായി ഗര്‍ഭപാത്രം നീക്കേണ്ടഅവസ്ഥയാണ്. മേല്‍നോട്ടക്കാരുടെ നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ 50 ശതമാനത്തോളം സ്ത്രീകളാണ് ഇപ്പോള്‍ ഗര്‍ഭപാത്രമില്ലാതെ കഴിയുന്നത്.
പരമാവധി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് വരെ ജന്മം നല്‍കിയ ശേഷം ഇവര്‍ ഗര്‍ഭപാത്രം നീക്കം ചെയ്യും. ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇത്തരത്തില്‍ പണിയെടുക്കുന്ന സ്ത്രീകളെ കുറിച്ചോ അവരുടെ ആരോഗ്യത്തെ കുറിച്ചോ ആരും ചിന്തിക്കുന്നില്ല. കരിമ്പുവെട്ടി ഉപജീവനം നയിക്കുന്ന ഇവര്‍ സീസണ്‍ അടുക്കുന്ന സമയത്ത് കരിമ്പ് ധാരാളമുള്ള സ്ഥലത്തേയ്ക്ക് കുടുംബ സമേതം ചേക്കേറും. ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകള്‍ തന്നെ കരിമ്പുവെട്ടാന്‍ വേണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവരാണ് ഇവിടുത്തെ കോണ്‍ട്രാക്ടര്‍മാര്‍. അതുകൊണ്ടു തന്നെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനായി രണ്ടോ മൂന്നോ പ്രസവത്തിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് ഒരു ആചാരം പോലെ ഇവിടുത്തെ സ്ത്രീകള്‍ തുടര്‍ന്നുകൊണ്ടുപോകുന്നു.
ഒരു ടണ്‍ കരിമ്പ് വെട്ടിയാല്‍ 250 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. കരിമ്പുവെട്ടാന്‍ പോകുന്ന ഈ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ നല്ലൊരു ശൗചാലയം പോലും ഇല്ല. ഭാര്യയും ഭര്‍ത്താവുമുള്ള ഒരു കുടുംബത്തെ ഒരു യൂണിറ്റായാണ് കോണ്‍ട്രാക്ടര്‍മാര്‍ പരിഗണിക്കുന്നത്. ജോലിക്കിടെ ഇടവേളയെടുത്താല്‍ 500 രൂപ വരെ പിഴ ഈടാക്കും. മാസമുറയുള്ള സ്ത്രീകള്‍ക്ക് വിശ്രമം എടുക്കേണ്ടി വന്നാലും ഈ പിഴ തുടരും. ഇത് ഒഴിവാക്കാനാണ് സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്. എന്നാല്‍, തങ്ങള്‍ സ്ത്രീകളെ ശസ്ത്രക്രിയയ്ക്കായി നിര്‍ബന്ധിക്കാറില്ലെന്നും അത് കുടുംബങ്ങള്‍ സ്വയം എടുക്കുന്ന തീരുമാനമാണെന്നുമാണ് കോണ്‍ട്രാക്ടര്‍മാരുടെ വാദം.
അതേ സമയം ചില കോണ്‍ട്രാക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്കായി പണം മുന്‍കൂറായി നല്‍കാറുണ്ടെന്നും പിന്നീട് ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നും സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.
Keywords: Why many women in Maharashtra’s Beed district have no wombs, Maharashtra, News, Lifestyle & Fashion, Women, Controversy, Report, National.

Powered by Info News For You

Comments
Post a Comment