രാമക്ഷേത്ര നിര്‍മാണം, കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി, ഏക സിവില്‍കോഡ് സംവിധാനം; 75 വാഗ്ദാനങ്ങളുമായി ബി ജെ പിയുടെ പ്രകടന പത്രിക 'സങ്കല്‍പ്പ് പത്ര' പുറത്തിറക്കി
ന്യൂഡല്‍ഹി: (www.kvartha.com 08.04.2019) രാമക്ഷേത്ര നിര്‍മാണം, കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി, ഏക സിവില്‍കോഡ് സംവിധാനം, തുടങ്ങി 75 വാഗ്ദാനങ്ങളുമായി ബി ജെ പിയുടെ പ്രകടന പത്രിക 'സങ്കല്‍പ്പ് പത്ര' പുറത്തിറക്കി. വികസനം, ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്ന പത്രികയാണ് പുറത്തിറക്കിയത്. 'പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയ നേതാക്കള്‍ ഒത്തുചേര്‍ന്ന സമ്മേളനത്തിലാണ് പത്രിക അവതരിപ്പിച്ചത്.
രാജ്യം 75-ാം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന വേളയിലായതിനാലാണ് 75 വാഗ്ദാനമെന്ന ആശയം ഉടലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പത്രിക പ്രകാശനം ചെയ്തത്. പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷന്‍ രാജ്നാഥ് സിങാണ് പ്രധാനമന്ത്രിക്ക് പത്രിക കൈമാറിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തും. തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലൂടെ ബിജെപി നല്‍കുന്നത്.
മോഡി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് അമിത് ഷാ സംസാരിച്ചത്. ആറ് കോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് പ്രകടന പത്രിക ഇറക്കിയതെന്നും അമിത് ഷാ പറഞ്ഞു. അവസാന അഞ്ചുവര്‍ഷം ഇന്ത്യയുടെ വികസനത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു.
Keywords: BJP Manifesto: Ram Mandir, Citizenship Bill, Farmers Income Among 75 Promises, New Delhi, News, Politics, Lok Sabha, Election, Trending, BJP, National.

50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് നിന്ന് മോചിപ്പിച്ചു. സുതാര്യമായ ഒരു സര്‍ക്കാരിന്റെ ഉത്തമ ഉദാഹരണമാണ് മോഡി സര്‍ക്കാര്‍. അഞ്ചു വര്‍ഷത്തിനിടെ 50 സുപ്രധാന തീരുമാനങ്ങളെടുത്തു.. വികസന ഇന്ത്യക്ക് 2014 ഓടെ ബിജെപി അടിത്തറയിട്ടു. 11-ാം സ്ഥാനത്ത് നിന്ന് അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നു. രാജ്യസുരക്ഷ ഉറപ്പ് നല്‍കിയെന്നും പ്രകടനപത്രിക പുറത്തിറങ്ങുന്നതിന് മുമ്പായി അമിത് ഷാ പറഞ്ഞു.
മാത്രമല്ല, എട്ട് കോടിയിലധികം പേര്‍ക്ക് ശൗചാലയം നിര്‍മിച്ച് നല്‍കിയതായും സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കിയതായും അമിത് ഷാ പറഞ്ഞു. ഭീകര വാദത്തെ തുരത്താന്‍ ഇടപെടലുകള്‍ നടത്തി, മോഡിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമെന്നും അമിത് ഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത രാമക്ഷേത്ര നിര്‍മാണമെന്ന വാഗ്ദാനം ആവര്‍ത്തിക്കുന്നതായി രാജ്നാഥ് സിങ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ വഴികളും തേടും. അതിനായി കഠിന ശ്രമം നടത്തും. ഉടന്‍ തന്നെ അതിന്റെ നിര്‍മാണം തുടങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും, പൗരത്വ ഭേദഗതി ബില്‍ പാസാക്കും, കൃത്യമായ തിരിച്ചടവ് എന്ന ഉപാധിയോടെ കര്‍ഷകര്‍ക്ക് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രിക ഉറപ്പുവരുത്തുന്നത്.
പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
*കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി
*സൗഹാര്‍ദാന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും
*ചെറുകിട വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി
*ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും
*ഏക സിവില്‍കോഡ് നടപ്പാക്കും
*പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
*കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി
*സൗഹാര്‍ദാന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും
*ചെറുകിട വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി
*ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും
*ഏക സിവില്‍കോഡ് നടപ്പാക്കും
*പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കും
Keywords: BJP Manifesto: Ram Mandir, Citizenship Bill, Farmers Income Among 75 Promises, New Delhi, News, Politics, Lok Sabha, Election, Trending, BJP, National.
Powered by Info News For You

Comments
Post a Comment