ഷാര്‍ജയില്‍ എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരെ ആക്രമിച്ച് 23 ലക്ഷം ദിര്‍ഹം കവര്‍ന്ന 5 പേര്‍ പിടിയില്‍
ഷാര്‍ജ:(www.kvartha.com 01/04/2019) എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരെ ആക്രമിച്ച് 23 ലക്ഷം ദിര്‍ഹം കവര്‍ന്ന അഞ്ച് പേരെ ഷാര്‍ജ പോലീസ് പിടികൂടി. കഴിഞ്ഞ 20ന് അല്‍ താവൂനിലെ അല്‍ അന്‍സാരി എക്‌സേഞ്ചിലാണ് കൊള്ള നടന്നത്. നൈജീരിയന്‍ സ്വദേശികളാണ് പിടിയിലായത്. അബൂദബി, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. വ്യത്യസ്ത എമിറേറ്റുകളായതിനാല്‍ അതത് എമിറേറ്റുകളിലെ പോലീസിന്റെ പിന്തുണയോടെയാണ് ഷാര്‍ജ പോലീസ് ഇവരെ പിടികൂടിയത്.
സന്ദര്‍ശക വിസയിലെത്തിയ സംഘം സ്ഥാപനം നിരീക്ഷിക്കുകയും സാഹചര്യം ഒത്തുവന്നതോടെ കൊള്ള നടത്തുകയുമായിരുന്നു. പുറത്ത് നേരത്തെ തന്നെ കാര്‍ തയാറാക്കി വെച്ചാണ് ആക്രമികള്‍ അകത്ത് കയറിയത്. പൂട്ടാനൊരുങ്ങുന്ന നേരത്ത് ജീവനക്കാരെ ആക്രമിച്ച് കൊള്ള നടത്തുകയായിരുന്നു. കൊള്ളക്കാരെ ചെറുക്കുന്നതിനിടയില്‍ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. ഇവരെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിയിരുന്നു.
മാര്‍ച്ച് 18നാണ് സംഘം സന്ദര്‍ശക വിസയില്‍ യുഎഇയിലത്തെിയത്. കൊള്ള നടത്തി 20ന് തന്നെ മുങ്ങാനായിരുന്നു പദ്ധതിയെങ്കിലും പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയതെന്ന് ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയിഫ് മുഹമ്മദ് അല് സഅരി അല്‍ ഷംസി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sharja, Gulf, Police, Theft,UAE, Attack, 5 men held for Dh2 million robbery in UAE

Powered by Info News For You

Comments
Post a Comment