മകന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാതിരുന്നതിന് മുത്തശ്ശിയെ 22കാരനായ കൊച്ചുമകന്‍ കൊലപ്പെടുത്തി

ചണ്ഡീഗഡ്: (www.kvartha.com 23.04.2019) മകന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാതിരുന്നതിന് മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേഹ്ബാദില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രമാദേവി എന്ന 70 കാരിയാണ് കൊച്ചുമകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രമാദേവിയുടെ കൊച്ചുമകന്‍ വിക്കിയേയും വിക്കിയുടെ അമ്മ നിര്‍മലയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രമാദേവിയും രണ്ടുമക്കളും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് രമാദേവിയും ഭര്‍ത്താവ് റാം അവതാറും മക്കളില്‍ നിന്നും മാറി താമസിക്കുകയായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച 22കാരനായ കൊച്ചുമകന്‍ വിക്കിയുടെ മകന്റെ ഒന്നാം ജന്മദിനാഘോഷമായിരുന്നു. ഇതിനായി രമാദേവിയെ ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തില്ല.

Man kills grandmother, as she failed to attend his son's party, News, Crime, Criminal Case, Police, Arrested, Birthday Celebration, Dead, Obituary, Parents, Complaint, National

ഇത് വിക്കിക്ക് വിഷമം ഉണ്ടാക്കി. തുടര്‍ന്ന് പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് രാത്രി വിക്കി രമാദേവിയുടെ വീട്ടിലെത്തുകയും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ ചൊല്ലി മുത്തശ്ശിയുമായി വഴക്കിടുകയും ചെയ്തു. വഴക്കിനൊടുവില്‍ കുപിതനായ വിക്കി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് രമാ ദേവിയെ അടിച്ച് വീഴ്ത്തി. ഉടന്‍ തന്നെ അയല്‍ക്കാരും ഭര്‍ത്താവും ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ വിക്കിക്കും മാതാപിതാക്കള്‍ക്കുമെതിരെ രമാദേവിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man kills grandmother, as she failed to attend his son's party, News, Crime, Criminal Case, Police, Arrested, Birthday Celebration, Dead, Obituary, Parents, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?