കോണ്‍ഗ്രസിന്റെ ഏക സ്ത്രീ സാന്നിധ്യമായ രമ്യ ഹരിദാസിന് ആകെ ഉള്ളത് അരപ്പവന്‍ സ്വര്‍ണവും 22,816 രൂപയും

പാലക്കാട്: (www.kvartha.com 02.04.2019) കോണ്‍ഗ്രസിന്റെ ഏക സ്ത്രീ സാന്നിധ്യമായ രമ്യ ഹരിദാസിന് ആകെ ഉള്ളത് അരപ്പവന്‍ സ്വര്‍ണവും 22,816 രൂപയും. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായാണ് 12,816 രൂപയും 10,000 രൂപയും ഉള്ളത്. ആലത്തൂരിലെ ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പാട്ട്, നൃത്തം,പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ തിളങ്ങിയ രമ്യ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവന്നപ്പോള്‍ ഏക സ്ത്രീ സാന്നിധ്യമാണ്.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യയ്ക്ക് ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 1,75,200 രൂപയാണു വാര്‍ഷിക വരുമാനം. എല്‍.ഐ.സി ഏജന്റായ അമ്മ രാധയുടെ വാര്‍ഷിക വരുമാനം 12,000 രൂപ. അമ്മയ്ക്കു 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വര്‍ണമുണ്ട്. പിതാവിന്റെ പേരില്‍ 20 സെന്റ് ഭൂമിയും 1,000 ചതുരശ്ര അടി വീടുമുണ്ട്. കോഴിക്കോട് നടക്കാവ് എ.ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനും കസബ, മുക്കം പോലീസ് സ്റ്റേഷനുകള്‍ ഉപരോധിച്ചതിനും മൂന്ന് കേസുകള്‍ രമ്യക്കെതിരെയുണ്ട്. 2002ല്‍ എസ്.എസ്.എല്‍.സി പാസായ രമ്യ 2005ല്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സും 2007ല്‍ പ്രീ പ്രൈമറി ചൈല്‍ഡ് ഹുഡ് എജ്യുക്കേഷന്‍ കോഴ്‌സും പൂര്‍ത്തിയാക്കി.

Ramya Hariadas has a total of half a gold and is priced at Rs 22,816, palakkad, News, Politics, Trending, Lok Sabha, Election, Congress, Kerala

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തിരിച്ചിറങ്ങുമ്പോള്‍ രമ്യ ഹരിദാസ് അപ്രതീക്ഷിതമായാണ് അമ്മ രാധയെ കണ്ടത്. മകള്‍ പത്രിക സമര്‍പ്പിക്കുന്നതു കാണാനെത്തിയതായിരുന്നു. നേതാക്കളുടെയും നൂറുകണക്കിനു പ്രവര്‍ത്തകരുടെയും അകമ്പടിയോടെ 11.30നാണു രമ്യ പത്രിക നല്‍കാന്‍ കലക്ടറേറ്റിലെത്തിയത്. അനില്‍ അക്കര എം.എല്‍.എ, നേതാക്കളായ വി.എസ്.വിജയരാഘവന്‍, കെ.അച്യുതന്‍, വി.സി.കബീര്‍ എന്നിവരോടൊപ്പം ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ഡി.ബാലമുരളിക്കു മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramya Hariadas has a total of half a gold and is priced at Rs 22,816, palakkad, News, Politics, Trending, Lok Sabha, Election, Congress, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?