ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജനവിധി തേടുന്നത് 227 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ

തിരുവനന്തപുരം: (www.kvartha.com 08.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി അവസാനിച്ചതോടെ കേരളത്തില്‍ തെരഞ്ഞെടുപ്പിന് അന്തിമരൂപമായി. 20 മണ്ഡലങ്ങളില്‍ നിന്നായി 227 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ കേരളത്തില്‍ ജനവിധി തേടുന്നത്. 16 പേര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് രാഹുല്‍ ഗാന്ധിക്കെതിരെയാണ്. രാഹുല്‍ മത്സരിക്കുന്ന വയനാട് മണ്ഡലത്തില്‍ 20 സ്ഥാനാര്‍ത്ഥികളാണുള്ളത്. അതേസമയം ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ആലത്തൂര്‍ മണ്ഡലത്തിലാണ്. ആറ് പേര്‍ മാത്രമാണ് ഇവിടെ മത്സരരംഗത്തുള്ളത്.
 Kerala, News, Election, Trending, Rahul Gandhi, 227 candidates to contest in LS Poll from Kerala

ആറ്റിങ്ങലില്‍ 19 സ്ഥാനാര്‍ത്ഥികളും തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട്ട് 14 പേരും മത്സരിക്കും. കാസര്‍കോട്: 9, കണ്ണൂര്‍: 13, വയനാട്: 20, വടകര: 12, പൊന്നാനി: 12, മലപ്പുറം: 8, പാലക്കാട്: 9, തൃശൂര്‍: 8, ചാലക്കുടി: 13, എറണാകുളം: 13, ഇടുക്കി: 8, കോട്ടയം: 7, ആലപ്പുഴ: 12, മാവേലിക്കര: 10, പത്തനംതിട്ട: 8, കൊല്ലം: 9 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Trending, Rahul Gandhi, 227 candidates to contest in LS Poll from Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?