മത്സ്യവില പൊള്ളുന്നു: ചെറുമീനുകള്‍ക്കും തീവില, മത്തിക്ക് കിലോയ്ക്ക് 220രൂപ
കാസര്‍കോട് (www.evisionnews.co): മീന്‍വില കുതിച്ചുയരുന്നു. ചെറുമീനുകള്‍ക്കും വില കുത്തനെ ഉയര്‍ന്നതോടെ മീന്‍ വിപണി പൊള്ളുന്നു. സാധാരണക്കാരന്റെ മത്സ്യമായ മത്തിയും അയലയും വാങ്ങാനാവാത്ത അവസ്ഥ. കഴിഞ്ഞ മാസം കിലോക്ക് എഴുപത് രൂപയായിരുന്ന മത്തിക്ക് ഇന്നലെ 200രൂപയില്‍ മേലെയാണ്. ചെറിയ അയലക്ക് കിലോക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് മാര്‍ക്കറ്റിലെ വില.
കടലില്‍ മത്സ്യ ലഭ്യത കുറഞ്ഞതും ചെറുകിട മത്സ്യതൊഴിലാളികള്‍ക്ക് മീനുകള്‍ കിട്ടാത്തതാണ് വിപണിയില്‍ വില വര്‍ധനയ്ക്ക് പ്രധാന കാരണമെന്നാണ് പറയുന്നത്. പുലര്‍ച്ചേ നാലുമണിക്ക് കടലില്‍ പോകുമ്പോഴേക്കും വന്‍കിട ബോട്ടുകള്‍ രാത്രി കാലങ്ങളില്‍ നിരോധിത വലകള്‍ ഉപയോഗിച്ചും ലൈറ്റ് തെളിയിച്ചാല്‍ ഇതിന്റെ പ്രകാശത്തിന്റെ ആകര്‍ഷണത്തില്‍ ധാരാളം മത്സ്യങ്ങള്‍ പിടിക്കുന്നതിനാലുമാണ് പരമ്പരാകത മീന്‍പിടുത്തക്കാര്‍ക്ക് മത്സ്യലഭ്യത കുറയാന്‍ കാരണം.
Powered by Info News For You

Comments
Post a Comment