സുരേന്ദ്രനെതിരായ 220 കേസുകളും സര്‍ക്കാര്‍ ജനുവരിക്ക് ശേഷം രജിസ്റ്റര്‍ ചെയ്തത്

പത്തനംതിട്ട: (www.kvartha.com 20.04.2019) നാല് പേജ് നിറയെ സ്ഥാനാര്‍ഥിയുടെ കേസ് വിവരങ്ങള്‍. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പക്ഷേ അപൂര്‍വ്വമായ കാഴ്ച്ചയായിരിക്കും ഇത്. കെ സുരേന്ദ്രന്റെ പേരില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.
ആകെയുള്ള 240 കേസുകളില്‍ 220 എണ്ണവും 2019 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനുവരിക്ക് ശേഷം രജിസ്റ്റര്‍ ചെയ്തവയാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. 68 കേസുകളാണ് കൊല്ലം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാമത് ആലപ്പുഴ 55 എണ്ണം. ശബരിമലയുമായി ബന്ധപ്പെട്ട് 31 കേസുകളാണ് പത്തനംതിട്ടയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം അഞ്ച്, കോട്ടയം എട്ട്, ഇടുക്കി 16, എറണാകുളം 12, പാലക്കാട് ഒന്ന്, മലപ്പുറം ഒന്ന്, കോഴിക്കോട് രണ്ട്, കണ്ണൂര്‍ ഒന്ന്, വയനാട് ഒന്ന്, കാസര്‍കോഡ് 33 എന്നിങ്ങനെയാണ് കേസുകളുടെ വിവരം.


14 ജില്ലകളിലും കെ സുരേന്ദ്രനെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ചില ജില്ലകളില്‍ സുരേന്ദ്രനെതിരായി കേസെടുത്തിന്റെ എണ്ണം കുറഞ്ഞു പോയതിന് പൊലീസ് മേധാവികളെ മുഖ്യമന്ത്രി ശാസിച്ചതായും വിവരമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍നടപടികള്‍ നിലച്ചു പോവുകയായിരുന്നു. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പത്രിക തള്ളുക എന്നതായിരുന്നു സി പി എമ്മിന്റെ ലക്ഷ്യം. ഇതിലൂടെ ശബരിമലയുമായി ബന്ധപ്പെട്ട് സമരം ചെയ്ത എല്ലാവരെയും നിഷ്‌കൃയരാക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.

ഒട്ടുമിക്ക കേസുകളിലും എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടു പോലുമില്ല. പല കേസുകളും കെട്ടിച്ചമച്ചതാണെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്. ബി ജെ പിയിലെ ആഭ്യന്തര സംഘര്‍ഷം കേസുകളെടുത്തതിലൂടെ വര്‍ദ്ധിപ്പിക്കാമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടി. എന്നാല്‍ കണക്കു കൂട്ടലുകള്‍ പിഴച്ച് സുരേന്ദ്രനനുകൂലമായി സഹതാപ തരംഗം ഉണ്ടാകുന്നതാണ് കണ്ടത്. ഇതോടെ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രനെതിരായ കേസുകളുടെ പേരില്‍ വരണാധികാരിക്ക് മുന്‍പില്‍ തര്‍ക്കം ഉന്നയിക്കാനും സി പി എം മുതിര്‍ന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, K. Surendran, Case, Government, Election, Trending, 220 Cases against K Surendran were registered After January by the Government.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?