വിവാഹവാഗ്ദാനം നല്‍കിയ ശേഷം ട്രെയിന്‍ യാത്രയ്ക്കിടെ 22കാരിയെ ബാത്ത് റൂമില്‍ വച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കുട്ടനാട്: (www.kvartha.com 05.04.2019) വിവാഹവാഗ്ദാനം നല്‍കിയ ശേഷം ട്രെയിന്‍ യാത്രയ്ക്കിടെ 22കാരിയെ ബാത്ത് റൂമില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. രാമങ്കരി പഞ്ചായത്ത് മിത്രക്കരി മാമ്മൂട്ടില്‍ സജിതിനെ (26) ആണ് രാമങ്കരി എസ്.ഐ. ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: നാട്ടകം ഗവ. പോളിടെക്‌നിക് വിദ്യാര്‍ത്ഥികളായിരിക്കെ സൗഹൃദത്തിലായ ഇരുവരും തമ്മില്‍ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ബാത്ത് റൂമില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

Youth arrested for molesting case, News, Local-News, Molestation, Crime, Criminal Case, Arrested, Court, Remanded, Police, Marriage, Kerala

പിന്നീട് യുവതിയെ വിവാഹം കഴിക്കാമെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഒടുവില്‍ സജിത്ത് പിന്‍മാറുകയായിരുന്നു. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ രാമങ്കരി പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. റെയില്‍വേ പോലീസിനാണ് തുടര്‍ന്നുള്ള അന്വേഷണം നല്‍കിയിരിക്കുന്നത്.


Keywords: Youth arrested for molesting case, News, Local-News, Molestation, Crime, Criminal Case, Arrested, Court, Remanded, Police, Marriage, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?