ഗൂഗിളില്‍ 21-ാം വയസ്സില്‍ ജോലി; ഐടി കമ്പനികളില്‍ ജോലി ലഭിക്കാന്‍ നേരായ വഴി കാട്ടിത്തരാമെന്ന് ശ്രീജ കാമിഷെട്ടി, പറഞ്ഞുതരുന്ന മാര്‍ഗം സിംപിള്‍

ചെന്നെ: (www.kvartha.com 26.04.2019) ഗൂഗിളില്‍ 21-ാം വയസ്സില്‍ ജോലി ലഭിച്ച മിടുക്കിയാണ് ശ്രീജ കാമിഷെട്ടി. ഐടി കമ്പനികളില്‍ ജോലി ലഭിക്കാന്‍ പലരും കുറുക്കുവഴി അന്വേഷിക്കുമ്പോള്‍ നേരായ വഴി കാട്ടിത്തരാമെന്ന് പറയുന്നു ഈ ഇരുപത്തെന്നുകാരി. ശ്രീജ പറഞ്ഞ് തരുന്ന മാര്‍ഗം സിംപിളാണ്. പല പ്രമുഖ കമ്പനികളും ഇടയ്ക്ക് ചില സ്‌കോളര്‍ഷിപ്പുകളും ഇന്റേണ്‍ഷിപ്പ് അവസരങ്ങളുമൊക്കെ പ്രഖ്യാപിക്കാറുള്ള സാഹചര്യത്തില്‍ ഇവ സസൂക്ഷ്മം നിരീക്ഷിച്ച് അപേക്ഷിക്കുകയും കിട്ടുന്ന അവസരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് കമ്പനിയില്‍ ജോലി നേടുക എന്നുമാണ് ഈ മിടുക്കി തരുന്ന നിര്‍ദേശം. 

വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിള്‍ നടത്തുന്ന പരിശ്രമങ്ങള്‍ എടുത്ത് പറയേണ്ടതാണെന്ന് ശ്രീജ വ്യക്തമാക്കി. പഠനം കഴിഞ്ഞാല്‍ ജൂണില്‍ ലണ്ടനിലെ ഗൂഗിള്‍ ഓഫിസില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ശ്രീജ ജോലിയില്‍ പ്രവേശിക്കും. കാന്‍സര്‍ ബാധിച്ചു മരിച്ച, യൂട്യൂബിലെ ഇന്ത്യന്‍ എന്‍ജിനീയര്‍ വെങ്കട് പഞ്ചാപകേശന്റെ സ്മരണയ്ക്ക് ആരംഭിച്ച ഗൂഗിള്‍ വെങ്കട് പഞ്ചാപകേശന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് ലഭിച്ച ആറ് ഇന്ത്യക്കാരില്‍ ഒരാളായി ശ്രീജയും ഉണ്ടായിരുന്നു.

IIIT-H Student Sreeja Kamishetty Wins Memorial Scholarship Instituted By Google, chennai, News, National, Education, Job, Student, google

വിദ്യാഭ്യാസ ചെലവുകള്‍ക്കായുള്ള 750 യുഎസ് ഡോളര്‍ തുകയും യൂട്യൂബിന്റെ ആസ്ഥാനത്തേക്ക് ഒരു യാത്രയും അടങ്ങുന്നതായിരുന്നു സ്‌കോളര്‍ഷിപ്പ്. രണ്ട് ഉപന്യാസങ്ങളുടെയും എന്തു കൊണ്ട് ഈ സ്‌കോളര്‍ഷിപ്പ് ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് തയാറാക്കിയ യൂട്യൂബ് വിഡിയോയുടെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിനായി ശ്രീജയെ തെരഞ്ഞെടുത്തത്. സ്‌കോളര്‍ഷിപ്പ് നേടി വിദേശത്തു പോകുന്നത് ഇത് ആദ്യമായല്ല, 2018 ജൂണില്‍ ഗൂഗിളിന്റെ ഗെറ്റ്-എഹഡ് പ്രോഗ്രാമിലേക്ക് ശ്രീജ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

IIIT-H Student Sreeja Kamishetty Wins Memorial Scholarship Instituted By Google

2018 ഓഗസ്റ്റില്‍ നടന്ന റിട്രീറ്റിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടെക് മേഖലയിലെ വനിതകളുമായി പരിചയപ്പെടാന്‍ ശ്രീജയ്ക്ക് സാധിച്ചു. കോഡിങ് മത്സരത്തിലെ ശ്രീജയുടെ പ്രകടനം ഗൂഗിള്‍ അധികൃതരുടെയും ശ്രദ്ധയില്‍ ഇടം നേടി. ഗൂഗിളില്‍ മുഴുവന്‍ സമയ ജോലിക്കു താല്‍പര്യമുണ്ടോ എന്ന് കമ്പനി ശ്രീജയോട് ചോദിച്ചു. ആദ്യ ഘട്ട ഫോണ്‍ സ്‌ക്രീനിങ് ടെസ്റ്റ് വിജയിച്ചു. തുടര്‍ന്ന് ശ്രീജ 2018 ഡിസംബറില്‍ ലണ്ടനില്‍ നടന്ന അഭിമുഖപരീക്ഷയിലും പങ്കെടുത്തു. ഒടുവില്‍ പലരും കൊതിക്കുന്ന ഗൂഗിള്‍ ജോലി ശ്രീജയെ തേടിയെത്തുകയായിരുന്നു.


Keywords: IIIT-H Student Sreeja Kamishetty Wins Memorial Scholarship Instituted By Google, chennai, News, National, Education, Job, Student, google.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?