കലാശക്കൊട്ടിനിടെ യുഡിഎഫ് - എല്‍ഡിഎഫ് സംഘര്‍ഷം; ലാത്തി ചാര്‍ജ്ജും ഗ്രനേഡ് പ്രയോഗവും
കാസര്‍കോട്: (www.kasargodvartha.com 21.04.2019) തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ കാസര്‍കോട്ട് യുഡിഎഫ് - എല്‍ഡിഎഫ് സംഘര്‍ഷം. ഉദുമ ടൗണില്‍ യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റമുട്ടി. പ്രവര്‍ത്തകര്‍ കല്ലേറിലും അക്രമ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടതോടെ ഇവരെ പിരിച്ചുവിടാന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലാത്തി ചാര്‍ജ്ജും ഗ്രനേഡ് പ്രയോഗവും നടന്നു.
ഉദുമ ടൗണില്‍ യുഡിഎഫിനും പാലക്കുന്ന് ടൗണില്‍ എല്‍ഡിഎഫിനുമാണ് കൊട്ടിക്കലാശം നടത്താന്‍ പോലീസ് സ്ഥലം വിട്ടുനല്‍കിയത്. അഞ്ച് മണിയോടെ ഇരുവിഭാഗവും ടൗണുകളില്‍ കേന്ദ്രീകരിച്ചു. ഇതിനിടയില്‍ കുറച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉദുമ ടൗണിലേക്ക് പ്രകടനമായി എത്തി. യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ച് നിന്നതിനാല്‍ ഇവര്‍ക്ക് പാലക്കുന്നിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വാക്കേറ്റവും സംഘര്‍ഷവും കല്ലേറും തടങ്ങിയത്. പോലീസ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതൊടെ കല്ലേറും അക്രമവും രൂക്ഷമായതോടെയാണ് പോലീസ് ലാത്തി ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചത്. നിരവധി പേര്‍ക്ക് നിസാര പരിക്കുണ്ട്.
കാസര്‍കോട്ട് ചെര്‍ക്കള ഭാഗത്ത് നിന്നും റോഡ് ഷോയുമായെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെയും പ്രവര്‍ത്തകരെയും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. എല്‍ഡിഎഫിന് പുതിയ ബസ് സ്റ്റാന്‍ഡും യുഡിഎഫിന് പഴയ ബസ്സ്റ്റാന്‍ഡുമാണ് കൊട്ടിക്കലാശത്തിന് അനുവദിച്ചത്. പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെ പോലീസും നേതാക്കളും ഇടപെട്ട് യുഡിഎഫ് വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, UDF, LDF, Clash, Collapse, Udma, Election, Trending, Election final movement of propaganda: Clash in Kasargod and Uduma.

Powered by Info News For You

Comments
Post a Comment