പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് മക്കയില്‍ കുടുങ്ങി ഉംറയ്ക്ക് പോയ 21 അംഗ മലയാളി സംഘം
മക്ക: (www.kvartha.com 10.04.2019) പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് മക്കയില്‍ കുടുങ്ങി ഉംറയ്ക്ക് പോയ മലയാളി സംഘം. കുവൈത്തില്‍ നിന്നു ബസ് മാര്‍ഗം സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്കെത്തിയ 55 പേരുടെ പാസ്‌പോര്‍ട്ട് ആണ് ഏജന്‍സിയുടെ പിഴവ് മൂലം നഷ്ടമായത്. 33 ഇന്ത്യക്കാരാണ് സംഘത്തിലുള്ളത്. ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഇതില്‍ 21 പേരും മലയാളികളാണ്. മറ്റുള്ളവര്‍ ഈജിപ്ത്, പാകിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ്.
മക്കയില്‍ താമസ സ്ഥലത്ത് എത്തിയ ശേഷമാണ് പാസ്‌പോര്‍ട്ട് നഷ്ടമായതെന്നാണു ഇവര്‍ സംശയിക്കുന്നത്. അതിര്‍ത്തി ചെക്ക് പോയിന്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ബസ് ഡ്രൈവറാണ് ഒരു കവറിലാക്കി എല്ലാവരുടെയും പാസ് പോര്‍ട്ട് സൂക്ഷിച്ചിരുന്നത്. മക്കയില്‍ എത്തിയ ഉടനെ പാസ്‌പോര്‍ട്ട് ഹോട്ടല്‍ അധികൃതരെ ഏല്‍പിച്ചതായാണ് ബംഗ്ലാദേശ് സ്വദേശിയായ ഡ്രൈവര്‍ പറയുന്നത്. ഹോട്ടലിലെ സിസിടിവി പരിശോധനയില്‍ ഡ്രൈവര്‍ ഒരു കവര്‍ ഹോട്ടലില്‍ ബന്ധപ്പെട്ടവരെ ഏല്‍പിക്കുന്നതെന്ന് കരുതുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Keralite group lost in Saudi with their passports missing, News, Religion, Umra, Malayalees, Passport, Missing, Saudi Arabia, Gulf, World.
മക്കയില്‍ താമസ സ്ഥലത്ത് എത്തിയ ശേഷമാണ് പാസ്‌പോര്‍ട്ട് നഷ്ടമായതെന്നാണു ഇവര്‍ സംശയിക്കുന്നത്. അതിര്‍ത്തി ചെക്ക് പോയിന്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ബസ് ഡ്രൈവറാണ് ഒരു കവറിലാക്കി എല്ലാവരുടെയും പാസ് പോര്‍ട്ട് സൂക്ഷിച്ചിരുന്നത്. മക്കയില്‍ എത്തിയ ഉടനെ പാസ്‌പോര്‍ട്ട് ഹോട്ടല്‍ അധികൃതരെ ഏല്‍പിച്ചതായാണ് ബംഗ്ലാദേശ് സ്വദേശിയായ ഡ്രൈവര്‍ പറയുന്നത്. ഹോട്ടലിലെ സിസിടിവി പരിശോധനയില്‍ ഡ്രൈവര്‍ ഒരു കവര്‍ ഹോട്ടലില്‍ ബന്ധപ്പെട്ടവരെ ഏല്‍പിക്കുന്നതെന്ന് കരുതുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.
എന്നാല്‍ പിന്നീട് എന്തു സംഭവിച്ചു എന്ന കാര്യം വ്യക്തമല്ല. മാലിന്യം നീക്കം ചെയ്യുന്ന കൂട്ടത്തില്‍ ഈ കവറും ഉള്‍പ്പെട്ടുവെന്നാണ് ഇവര്‍ സംശയിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഘം മക്കയില്‍ എത്തിയത്. ഈജിപ്ത് സ്വദേശി തന്റെ പാസ്‌പോര്‍ട്ട് ഏജന്‍സി പ്രതിനിധിയോട് ചോദിച്ചതോടെയാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം അറിയുന്നത്. എന്നാല്‍ ഇതു തീര്‍ഥാടകരില്‍ നിന്നു മൂടി വച്ചതായി സംഘാംഗം തൃശൂര്‍ ചെറുതുരുത്തി സ്വദേശി റസാഖ് പറയുന്നു.
ഇദ്ദേഹം കുടുംബ സമേതമാണ് ഉംറക്കെത്തിയത്. മുറിയില്‍ നിന്ന് എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ റിസപ്ഷനില്‍ ഏല്‍പിക്കണമെന്നും പോലീസ് വരാന്‍ സാധ്യതയുണ്ട്, തുടങ്ങിയ അവ്യക്തമായ മുന്നറിയിപ്പുകള്‍ ഇടക്കിടെ നല്‍കിയിരുന്നെങ്കിലും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം അറിയിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു.
ഇതിനിടെ കഴിഞ്ഞദിവസം രാവിലെ കുടുംബ സമേതം എത്തിയവരെ മാത്രം ജിദ്ദ വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാച്ചിലര്‍ ടീമിനെ മറ്റൊരിക്കല്‍ കൊണ്ടുപോകുമെന്നും ഇവര്‍ അറിയിച്ചു. ജിദ്ദയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ട വിവരം തങ്ങളെ ബന്ധപ്പെട്ടവര്‍ അറിയിച്ചത്. പുതിയ പാസ്‌പോര്‍ട്ടിനായി കോണ്‍സുലേറ്റില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള യാത്രയിലാണ് തങ്ങളെന്നും പറയുന്നതും.
വിവരം അറിഞ്ഞ കോണ്‍സുലേറ്റ് പ്രതിനിധികള്‍ മക്കയില്‍ തീര്‍ത്ഥാടകരുടെ താമസ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം ഇത്രയും പേരുടെ യാത്രാ രേഖകള്‍ വളരെ പെട്ടെന്ന് ശരിയാക്കുന്നത് പ്രായോഗികമല്ലെന്ന കാഴ്ചപ്പാടിലാണ് അധികൃതര്‍. മറ്റൊരു രാജ്യത്ത് തൊഴില്‍ വിസയില്‍ ഉള്ളവര്‍ക്കും കുവൈത്ത് സന്ദര്‍ശന വിസയില്‍ എത്തിയവര്‍ക്കും പാസ്‌പോര്‍ട്ട് നല്‍കുക എന്നത് വളരെ സങ്കീര്‍ണമായ കാര്യമാണ്. അതുകൊണ്ടുതന്നെ എംബസി ഇടപെട്ട് ഒരു വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിച്ച് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.
അപ്പോഴും അതില്‍ കുവൈത്ത് വിസ സ്റ്റാമ്പ് ചെയ്യലും മറ്റും എങ്ങനെ പൂര്‍ത്തീകരിക്കുമെന്നും കുറഞ്ഞ ലീവെടുത്ത് ഉംറക്ക് വന്ന ജോലിക്കാര്‍ക്ക് അനുവദിക്കപ്പെട്ട സമയത്തിനകം തിരിച്ചെത്താനാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. കഴിഞ്ഞ മൂന്നാം തീയതിയാണ് ഇവര്‍ കുവൈത്തില്‍ നിന്ന് പുറപ്പെട്ടത്. മക്കയിലെ ഉംറ പൂര്‍ത്തിയാക്കി ബുധനാഴ്ച മദീനയിലേക്ക് പോകേണ്ടതായിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം 13ന് ആണ് തിരിച്ച് കുവൈത്തിലേക്ക് മടങ്ങേണ്ടത്.

എന്നാല്‍ യാത്രാ രേഖകള്‍ ശരിയാക്കലിന്റെ നൂലാമാലകള്‍ എപ്പോള്‍ തീര്‍ന്ന് ജോലിക്ക് കയറാനാകും എന്ന പേടിയിലാണ് എല്ലാവരും. സമയത്ത് തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്ടമാകുന്നവര്‍ വരെ കൂട്ടത്തിലുണ്ട്. ജിദ്ദ ഒഐസിസി പ്രസിഡന്റ് കെ ടി എ മുനീര്‍ സഹായത്തിനായി രംഗത്തുണ്ട്.
Keywords: Keralite group lost in Saudi with their passports missing, News, Religion, Umra, Malayalees, Passport, Missing, Saudi Arabia, Gulf, World.
Powered by Info News For You

Comments
Post a Comment