213 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും, മറ്റ് പ്രാദേശിക കക്ഷികള്‍ക്ക് 160 സീറ്റുകള്‍, ബിജെപി 170ല്‍ ഒതുങ്ങും; തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെ പുറത്തുവന്ന സര്‍വെ ഫലത്തില്‍ ആവേശത്തിലായി കോണ്‍ഗ്രസ് ക്യാമ്പ്, വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ റിപോര്‍ട്ട് പുറത്തുവിട്ടതിനെതിരെ വിമര്‍ശനം

ന്യൂഡല്‍ഹി: (www.kvartha.com 28.04.2019) 213 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന ബ്രിട്ടീഷ് ഗവേഷണ ഗ്രൂപ്പിന്റെ സര്‍വെ ഫലം പുറത്തുവന്നതിന് പിന്നാലെ ആവേശത്തിലായി കോണ്‍ഗ്രസ് ക്യാമ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വന്ന ഫലം ബിജെപിയെ ആശങ്കയിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് ഗവേഷണ ഗ്രൂപ്പ് നടത്തിയ സര്‍വെ ഫലം അമേരിക്കന്‍ വെബ്‌സൈറ്റായ മീഡിയം ഡോട്ട് കോം പുറത്തുവിട്ടത്.

213 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമ്പോള്‍ മറ്റ് പ്രാദേശിക കക്ഷികള്‍ക്ക് 160 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വെ പറയുന്നു. അതേസമയം ബിജെപി 170ല്‍ സീറ്റുകളില്‍ ഒതുങ്ങുമെന്നും ബ്രിട്ടീഷ് ഗ്രൂപ്പ് പ്രവചിക്കുന്നതായി മീഡിയം ഡോട്ട് കോം റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലായി 20,500 പേരെ നേരില്‍ കണ്ട് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വെ നടത്തിയതെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

39 ശതമാനം വോട്ട് കോണ്‍ഗ്രസിനും 31 ശതമാനം വോട്ട് ബിജെപിക്കുമാണ് റിപ്പോര്‍ട്ട് പറയുന്നത്. മോദിയുടെ പ്രഭാവം മങ്ങുകയും രാഹുലിന്റെ ജനപ്രീതി വര്‍ധിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

അതേസമയം അമേരിക്കന്‍ വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സീവോട്ടര്‍ സ്ഥാപകനും സര്‍വെ വിദഗ്ധനുമായ യശ്വന്ത് ദേശ്മുഖ് വോട്ടിങ് നടന്നുവരവെ ഈ ഫലം പ്രസിദ്ധീകരിച്ചതിനെതിരെ രംഗത്തെത്തി.



Keywords: Brittish-institute-predicts-213-seats-for congress, New Delhi, News, India, National, Election, Lok Sabha, Congress, Survey, Trending, polling, UPA, BJP, NDA, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?