സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാസര്‍കോട് സ്വദേശി നിഥിന്‍ രാജിന് 210-ാം റാങ്ക്
കാസര്‍കോട്:(www.kasargodvartha.com 06/04/2019) യൂനിയന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാസര്‍കോട് രാവണേശ്വരം സ്വദേശി നിഥിന്‍ രാജിന് 210-ാം റാങ്ക്. രാവണേശ്വരം എക്കാല്‍ കെ രാജേന്ദ്രന്‍ നമ്പ്യാരുടെയും പി.ലത രാജേന്ദ്രന്റെയും മകനാണ്. സഹോദരി അശ്വതി. നിരവധി സംസ്ഥാന മത്സരങ്ങളില്‍ പ്രസംഗ മത്സരത്തില്‍ തിളങ്ങിയ നിഥിന്‍ രാജ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് വിജയിയാണ്.
വനം വന്യജീവി വകുപ്പ് പ്രസംഗ മത്സരം, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സഹകരണ വകുപ്പ് പ്രസംഗ മത്സരങ്ങളില്‍ ഒന്നാമതായിരുന്നു. നാടക നടന്‍, മജിഷ്യന്‍ ഉപന്യാസ കാരന്‍ എന്നീ നിലകളിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്, രാവണീശ്വരം സി അച്ചുതമേനോന്‍ ഗ്രസ്ഥാലയമാണ് തന്റെ പ്രയത്‌നങ്ങള്‍ക്ക് ഏറെ അറിവു പകര്‍ന്നത്.
താന്‍ അംഗമായ സെന്‍ട്രല്‍ യൂത്ത് ക്ലബ്ബ്, ശോഭന ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരും എന്റെ ഉത്തേജനമാണെന്ന് നിഥിന്‍ രാജ് പറഞ്ഞു. സിവില്‍ സര്‍വീസ് ഉപയോഗിച്ച് സമൂഹത്തിന് ചെയ്യാനാവുന്നത് പരമാവധി ചെയ്യാനാണ് ആഗ്രഹമെന്ന് നിഥിന്‍ രാജ് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Ravaneshwaram,Kasaragod native nithin raj won civil seivice examination

Powered by Info News For You

Comments
Post a Comment