കേരളത്തില്‍ നിന്നും കുട്ടികളുടെ നഗ്‌നദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും വെബ്‌സൈറ്റുകള്‍ വഴി വിദേശത്തേക്ക് വില്‍പ്പന നടത്തിവന്ന 21 പേര്‍ പിടിയില്‍; മലയാളി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡ്

തിരുവനന്തപുരം: (www.kvartha.com 02.04.2019) കേരളത്തില്‍ നിന്നും കുട്ടികളുടെ നഗ്‌നദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും വെബ്‌സൈറ്റുകള്‍ വഴി വിദേശത്തേക്ക് വില്‍പ്പന നടത്തിവന്ന 21 അംഗസംഘം പിടിയില്‍.

തിരുവനന്തപുരം നഗരത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി മൂന്നു പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ ഏഴിടത്തും എറണാകുളം റൂറലില്‍ അഞ്ചിടത്തും തൃശൂര്‍ സിറ്റിയിലും മലപ്പുറത്തും നാലിടങ്ങളില്‍ വീതവും റെയ്ഡ് നടത്തി.

Kerala police caught 21 people for sharing explicit pictures of children, Thiruvananthapuram, News, Crime, Criminal Case, Website, Foreign, Arrested, Ernakulam, Children, Kerala

തൃശൂര്‍ റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ രണ്ടിടങ്ങളില്‍ വീതം റെയ്ഡ് നടത്തി. റെയിഡ് ഇനിയും തുടരുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മലയാളി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡ് ആണെന്ന് പോലീസ് പറയുന്നു.

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാനുള്ള സാങ്കേതിക സംവിധാനത്തിന്റെ സഹായത്തോടെയാണ് പരിശോധനകള്‍ നടത്തിയതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നീ സാമൂഹ്യമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റ് വഴിയുമാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡുകളും തുടരുമെന്നും ഡി.ജി.പി അറിയിച്ചു. 

അതേസമയം കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 84 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൈബര്‍ഡോം നോഡല്‍ ഓഫീസറും ദക്ഷിണ മേഖലാ എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം പറഞ്ഞു.

അതീവ രഹസ്യമായാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പോലീസ് പറയുന്നു. ആദ്യ പടിയായി ടെലഗ്രാമിലൂടെയും വാട്‌സ്ആപ്പിലൂടെയും വ്യാജപേരുകള്‍ ഉപയോഗിച്ച് ഗ്രൂപ്പുകളുണ്ടാക്കുന്നു. പിന്നാലെ അശ്ലീല സൈറ്റുകളില്‍ സജീവമാകും. 

രണ്ടാമതായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്ന് അറിയിച്ച് ഗ്രൂപ്പില്‍ പോസ്റ്റിടുന്നു. മൂന്നാംഘട്ടമായി ആവശ്യക്കാരുമായി വില പേശി കച്ചവടം നടത്തുന്നു. ഇത്തരത്തില്‍ ഇടപാടുകാരുമായി വിലപേശുന്ന വിവിധ ചാറ്റുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala police caught 21 people for sharing explicit pictures of children, Thiruvananthapuram, News, Crime, Criminal Case, Website, Foreign, Arrested, Ernakulam, Children, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?