21കാരിയായ സമന്ത കാറില്‍ കയറിയത് യൂബര്‍ ടാക്‌സിയെന്ന് തെറ്റിദ്ധരിച്ച്; 14 മണിക്കൂര്‍ ക്രൂരപീഡനം, പിന്നെ നടന്നത് ഞെട്ടിക്കുന്ന കൊലപാതകം, മൃതദേഹം കാണപ്പെട്ടത് വയലില്‍
സൗത്ത് കാരലൈന: (www.kvartha.com 01.04.2019) യൂബര്‍ ടാക്‌സിയെന്നു തെറ്റിദ്ധരിച്ചു കൊലയാളിയുടെ കാറില്‍ കയറിയ കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. 21-കാരിയായ സമന്ത ജോസഫ്‌സണാണ് യുഎസിലെ സൗത്ത് കാരലൈനയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ നതാനിയേല്‍ റൗലന്‍ഡിയെന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
യുഎസിലെ തെക്കന്‍ കാരലൈനയില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. രാത്രി ഏറെ വൈകിയിട്ടും സമന്തയെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. അന്വേഷണത്തില്‍ സമന്തയെ അവസാനമായി കണ്ടതു കൊളംബിയയിലെ ഒരു ബാറിലായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A college student got into a car she thought was her Uber, police say. She was found dead in a field, America, Murder, Crime, Criminal Case, Police, Arrested, Student, World.
യുഎസിലെ തെക്കന്‍ കാരലൈനയില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. രാത്രി ഏറെ വൈകിയിട്ടും സമന്തയെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. അന്വേഷണത്തില്‍ സമന്തയെ അവസാനമായി കണ്ടതു കൊളംബിയയിലെ ഒരു ബാറിലായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം കൊളംമ്പിയയില്‍ നിന്നും 90 മൈല്‍ അകലെയുള്ള വിജനമായ പ്രദേശത്തു വയലില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ച കൊളംബിയയിലെ ഫൈവ് പോയിന്റസ് ബാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചതിനു ശേഷം പുലര്‍ച്ചെ രണ്ടുമണിയോടെയാണു സമന്ത യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്.
കൊലയാളിയുടെ കറുത്ത കാര്‍ കണ്ട സമന്ത യൂബറെന്ന് തെറ്റിദ്ധരിച്ച് കൈ കാണിക്കുകയായിരുന്നു. കാര്‍ സമന്തയുടെ മുന്‍പില്‍ പെട്ടെന്നു നിര്‍ത്തുകയും സമന്ത കാറിന്റെ ഡോര്‍ തുറന്നു ബാക്ക് സീറ്റില്‍ കയറിയിരിക്കുകയും ചെയ്തു. തുടര്‍ന്ന് നേരിടേണ്ടി വന്നത് 14 മണിക്കൂര്‍ നേരത്തെ ക്രൂര പീഡനം. ഒടുവില്‍ മരണവും സംഭവിച്ചു. ഞായറാഴ്ച രാവിലെയോടെയാണ് കൊലയാളിയുടേതെന്നു സംശയിക്കുന്ന വാഹനം പോലീസ് കണ്ടെത്തിയത്. കാറിന്റെ ഡിക്കിയില്‍ രക്തം പുരണ്ടിരുന്നു. ഇതു സമന്തയുടേതാണെന്നായിരുന്നു പോലീസ് നിഗമനം.
കൊലയാളിയായ നതാനിയലിനെ പിന്‍തുടര്‍ന്ന അന്വേഷണ സംഘം ഇയാളെ വിദഗ്ധമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കി നിയമപഠനത്തിനായി കാത്തിരിക്കുന്നതിനിടെയാണ് സമന്ത അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. തലയിലും കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റിരുന്നു.

സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണു സമന്ത സഞ്ചരിച്ചിരുന്ന കാറിനെ പറ്റി പോലീസിനു വിവരം ലഭിച്ചത്. കാറില്‍ ഉണ്ടായിരുന്ന നതാനിയേലിന്റെ പെണ്‍സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ കേസുകളൊന്നും ചുമത്തിയിട്ടില്ല. അതേസമയം പിടിക്കപ്പെടുമ്പോള്‍ നതാനിയേലിന്റെ കയ്യില്‍ നിന്നു കഞ്ചാവ് കണ്ടെത്തിയതായി കൊളംബിയ പോലീസ് വക്താവ് ജെന്നിഫര്‍ തോംസണ്‍ പറഞ്ഞു.
'ആ കൊലയാളിയുടെ മുഖമായിരിക്കും എന്റെ മകള്‍ അവസാനമായി കണ്ടിരിക്കുക. അതെന്നെ വല്ലാതെ അസ്വസ്ഥതയും ഭയചകിതയുമാക്കുന്നു. അവളുടെ പേരുപോലും അയാള്‍ക്കു അറിയില്ലായിരുന്നു. ഇനിയൊരു കുഞ്ഞും ഉപദ്രവിക്കപ്പെട്ടു കൂടാ.. കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടു സമന്തയുടെ അമ്മ മാര്‍സി ജോസഫ്സണ്‍ പറയുന്നു.
സമന്തയുടെ പിതാവിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പും ഏറെ വൈകാരികമായിരുന്നു. എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. അതിയായ ഹൃദയവേദനയോടു കൂടിയാണ് ഞാന്‍ ഇതു കുറിക്കുന്നത്. എന്റെ അവസാനശ്വാസം വരെ അവളെ ഞാന്‍ സ്‌നേഹിക്കും. സമന്തയുടെ കൊലപാതകത്തില്‍ യുഎസില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. തെരുവുകളില്‍ പ്രതിഷേധങ്ങളും സമന്തയ്ക്കു വേണ്ടിയുളള പ്രാര്‍ത്ഥനകളും നടന്നു.
'ആ കൊലയാളിയുടെ മുഖമായിരിക്കും എന്റെ മകള്‍ അവസാനമായി കണ്ടിരിക്കുക. അതെന്നെ വല്ലാതെ അസ്വസ്ഥതയും ഭയചകിതയുമാക്കുന്നു. അവളുടെ പേരുപോലും അയാള്‍ക്കു അറിയില്ലായിരുന്നു. ഇനിയൊരു കുഞ്ഞും ഉപദ്രവിക്കപ്പെട്ടു കൂടാ.. കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടു സമന്തയുടെ അമ്മ മാര്‍സി ജോസഫ്സണ്‍ പറയുന്നു.
സമന്തയുടെ പിതാവിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പും ഏറെ വൈകാരികമായിരുന്നു. എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. അതിയായ ഹൃദയവേദനയോടു കൂടിയാണ് ഞാന്‍ ഇതു കുറിക്കുന്നത്. എന്റെ അവസാനശ്വാസം വരെ അവളെ ഞാന്‍ സ്‌നേഹിക്കും. സമന്തയുടെ കൊലപാതകത്തില്‍ യുഎസില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. തെരുവുകളില്‍ പ്രതിഷേധങ്ങളും സമന്തയ്ക്കു വേണ്ടിയുളള പ്രാര്‍ത്ഥനകളും നടന്നു.
Keywords: A college student got into a car she thought was her Uber, police say. She was found dead in a field, America, Murder, Crime, Criminal Case, Police, Arrested, Student, World.
Powered by Info News For You

Comments
Post a Comment