പുതിയ 20 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും; നോട്ടിന്റെ 'പിന്നില്‍' ചരിത്രമുറങ്ങുന്നു

മുംബൈ: (www.kvartha.com 27.04.2019) രാജ്യത്ത് പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഇളം മഞ്ഞ നിറത്തിലാണ് നോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. നോട്ടിന്റെ മുന്‍ഭാഗത്ത് മധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ എഴുതിയത് കാണാം. നോട്ടിന്റെ പിന്‍ഭാഗത്ത് ചരിത്ര പ്രസിദ്ധമായ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാന്യമുള്ള പുരാതനവും പ്രശസ്തവുമായ സ്ഥലമാണ് എല്ലോറ ഗുഹകള്‍.

രഘുറാം രാജന് ശേഷം പുതിയ ഗവര്‍ണറായി സ്ഥാനമേറ്റ ശക്തികാന്ത് ദാസാണ് നോട്ടില്‍ ഒപ്പു വെച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Mumbai, News, Business, Rupees, Currency, RBI To Issue New 20 Rupee Note Soon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?