ചൊവ്വാകുലുക്കം രേഖപ്പെടുത്തി നാസയുടെ റോബോട്ടിക് മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡര്‍; ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനുള്ള മിഷന്‍ 2024ല്‍
വാഷിങ്ടണ്‍: (www.kvartha.com 26.04.2019) നാസയുടെ റോബോട്ടിക് മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വാകുലുക്കം രേഖപ്പെടുത്തി. ലാന്‍ഡേഴ്‌സ് സീസ്മിക് എക്‌സിപിരിമെന്റ് ഫോര്‍ ഇന്റീരിയര്‍ സ്ട്രക്ചര്‍ ഏപ്രില്‍ ആറിനാണ് കുലുക്കം റെക്കോഡ് ചെയ്തത്. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ച് പഠിക്കാന്‍ കുലുക്കം രേഖപ്പെടുത്തിയത് കൂടുതല്‍ സഹായമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്.
Keywords: NASA records first likely ‘quake’ on Mars, Washington, News, World, Technology, Researchers.
അതോടൊപ്പം കുലുക്കം രേഖപ്പെടുത്തിയത് വലിയ നേട്ടമാണെന്നും ആദ്യമായാണ് ചൊവ്വയിലെ കുലുക്കം രേഖപ്പെടുത്തുന്നതെന്നും വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. മാര്‍ച്ച് 14, ഏപ്രില്‍ 10, 11 തീയതികളിലും വളരെ തീവ്രത കുറഞ്ഞ കുലുക്കങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ അത് ശാസ്ത്രസംഘം സ്ഥിരീകരിച്ചിരുന്നില്ല. കുലുക്കമാണോ അതോ കാറ്റ് ശക്തിയില്‍ വീശിയതാണോ എന്നത് പരിശോധിച്ച് വരികയാണ്. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനുള്ള മിഷന്‍ 2024ല്‍ തുടങ്ങും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: NASA records first likely ‘quake’ on Mars, Washington, News, World, Technology, Researchers.
Powered by Info News For You

Comments
Post a Comment