കൈയ്യിലെ സ്മാര്‍ട്ട് ഫോണ്‍ മതി ഇനി സാധനത്തിന്റെ വില ഈടാക്കാന്‍; ഫോണില്‍ തൊട്ടാല്‍ പണം സ്വീകരിക്കാനുള്ള പുതിയ സംവിധാനവുമായി മാസ്റ്റര്‍കാര്‍ഡ്, 2020-ഓടെ ഫോണ്‍ ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം വ്യാപകമാക്കാന്‍ പദ്ധതി
പാലക്കാട്: (www.kvartha.com 25.04.2019) കൈയ്യിലെ സ്മാര്‍ട്ട് ഫോണ്‍ മതി ഇനി കടയില്‍ എത്തുന്നവരില്‍നിന്ന് സാധനത്തിന്റെ വില ഈടാക്കാന്‍. പണമിടപാട് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയ ടാപ്-ആന്‍ഡ്-ഗോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാസ്റ്റര്‍കാര്‍ഡ് എന്ന സംവിധാനമൊരുങ്ങുന്നത്. പണം സ്വീകരിക്കാനുള്ള പുതിയ സംവിധാനമാണ് മാസ്റ്റര്‍കാര്‍ഡ്.
ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ കൊണ്ട് ഫോണില്‍ തൊട്ടാല്‍ പണം സ്വീകരിക്കാം. ഈ പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത് നാല് സെന്റീമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് സംവിധാനവുമായി ബന്ധപ്പെടാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഒരുക്കിയിട്ടുള്ള വൈഫൈ അടക്കമുള്ള സൗകര്യം ഉപയോഗിച്ചാണ്. ചെറുകിട വ്യവസായങ്ങളെയാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ വിവിധ ബാങ്കുകളുടെ പോയന്റ് സെയില്‍ (പിഒഎസ്) സംവിധാനമാണ് മിക്ക വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗിക്കുന്നത്.
ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ഒരാളില്‍നിന്ന് ശരാശരി 2000 രൂപയുടെ ഇടപാടാണ് നടക്കുന്നത്. എന്നാല്‍, ബാങ്കുകള്‍ നല്‍കുന്ന പിഒഎസ് സംവിധാനത്തിന്റെ ഉപയോഗത്തിനും പരിപാലനത്തിനും ചെലവുള്ളത് വ്യാപാരികളെ ബാധിക്കുന്ന ഈ സാഹചര്യത്തിലാണ് പ്രത്യേക സംവിധാനമോ ചെലവോ ഇല്ലാതെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
Keywords: Smartphone for cash transaction, palakkad, News, Kerala, Business, Technology, Cash, Bank, smartphone.

പിഒഎസ് യന്ത്രംപോലെതന്നെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗപ്പെടുത്താനാണ് 2020ഓടെ ലക്ഷ്യംവെയ്ക്കുന്നത്. ഇതിന്റെ പ്രത്യേകത സ്മാര്‍ട്ട് ഫോണില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് രഹസ്യകോഡോ പാസ്‌വേഡോ ഉപയോഗിക്കേണ്ട എന്നതാണ്. എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളിലും പിഒഎസ് യന്ത്രങ്ങളിലും നിലവില്‍ ടാപ് ആന്‍ഡ് ഗോ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
2020-ഓടെ പിഒഎസ് യന്ത്രത്തിനുപകരം ഫോണ്‍ ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം പ്രധാന നഗരങ്ങളിലടക്കം വ്യാപകമാക്കാനാണ് മാസ്റ്റര്‍കാര്‍ഡിന്റെ പദ്ധതി. വിവിധ ബാങ്കുകളുമായി അത് സംബന്ധിച്ചുള്ള ചര്‍ച്ച നടക്കുന്നു.
Keywords: Smartphone for cash transaction, palakkad, News, Kerala, Business, Technology, Cash, Bank, smartphone.
Powered by Info News For You

Comments
Post a Comment