2018ല്‍ ലാഭം കൊയ്തത് 359.9 ബില്യന്‍ ഡോളര്‍; സൗദി അരാംകോയുടെ കടന്നുവരവില്‍ ആപ്പിളിന് നഷ്ടമായത് ഏറ്റവും ലാഭം കൈകവരിക്കുന്ന കമ്പനിയെന്ന പേര്
റിയാദ്: (www.kvartha.com 03.04.2019) അരാംകോയുടെ കടന്നുവരവോടെ ലോകത്ത് ഏറ്റവും ലാഭം കൈകവരിച്ച കമ്പനിയെന്ന പേര് യുഎസ് ടെക്‌നോളജി ഭീമനായ ആപ്പിളിന് നഷ്ടമായി. ലോകത്ത് ഏറ്റവും ലാഭമുണ്ടാക്കിയ കമ്പനി സൗദിയിലെ എണ്ണ കമ്പനിയായ സൗദി അരാംകോ ആണെന്നാണ് 2018 ലെ കണക്കില്‍ വ്യക്തമാകുന്നത്.
Keywords: Saudi Aramco makes more than Apple, Samsung and Google combined, Riyadh, News, World, Technology, Business.
ആപ്പിളിനെ പിന്നിലാക്കിയാണ് അരാംകോ കമ്പനി ലോകത്ത് ഒന്നാമതെത്തിയത്. അരാംകോയുടെ ഷെയറുകള്‍ ഓഹരി വിപണിയില്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കമ്പനി രഹസ്യമാക്കിവച്ച സമ്പത്ത് വിവരം പുറത്ത് വിട്ടത്. സൗദിയിലെ പ്രമുഖ പെട്രോകെമിക്കല്‍ കമ്പനി സാബിക്കിന്റെ 70 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് മുന്നോടിയായാണ് നടപടി. അരാംകോ വാങ്ങുന്നത് സാബിക്കിന്റെ 69.1 ബില്യന്‍ ഡോളറിന്റെ ഓഹരിയാണ്.
111.1 ബില്യന്‍ ഡോളറിന്റെ ലാഭമാണ് 2018ല്‍ അരാംകോ ലാഭമുണ്ടാക്കിയത്. ഫിച്ച്, മൂഡീസ് എന്നീ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളാണ് കമ്പനിയുടെ കണക്കുകള്‍ പരിശോദിച്ച് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് എണ്ണക്കമ്പനികളുടെ ആകെ ലാഭത്തെക്കാള്‍ അധികമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018 ല്‍ അരാംകോ 359.9 ബില്യന്‍ ഡോളറിന്റെ മൊത്ത വരുമാന നേട്ടം കൈവരിച്ചതായി എജന്‍സികള്‍ അറിയിച്ചു. അതേസമയം 50 ബില്യന്‍ ഡോളറാണ് ആപ്പിളിന്റെ അറ്റാദായം.
111.1 ബില്യന്‍ ഡോളറിന്റെ ലാഭമാണ് 2018ല്‍ അരാംകോ ലാഭമുണ്ടാക്കിയത്. ഫിച്ച്, മൂഡീസ് എന്നീ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളാണ് കമ്പനിയുടെ കണക്കുകള്‍ പരിശോദിച്ച് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് എണ്ണക്കമ്പനികളുടെ ആകെ ലാഭത്തെക്കാള്‍ അധികമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018 ല്‍ അരാംകോ 359.9 ബില്യന്‍ ഡോളറിന്റെ മൊത്ത വരുമാന നേട്ടം കൈവരിച്ചതായി എജന്‍സികള്‍ അറിയിച്ചു. അതേസമയം 50 ബില്യന്‍ ഡോളറാണ് ആപ്പിളിന്റെ അറ്റാദായം.
Keywords: Saudi Aramco makes more than Apple, Samsung and Google combined, Riyadh, News, World, Technology, Business.
Powered by Info News For You

Comments
Post a Comment