കായംകുളത്ത് 2000ന്റെ കള്ളനോട്ട്; സ്ത്രീയടക്കം 3 പേര്‍ അറസ്റ്റില്‍

കായംകുളം: (www.kasargodvartha.com 29.04.2019) 2000 ന്റെ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങിയ കേസില്‍ സ്ത്രീയടക്കം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പള്ളി വടക്ക് കൊച്ചുമുറിയിലെ സുരേഷ്‌കുമാര്‍ (41), ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുംതാസ് (45), ആറാട്ടുപുഴ വലിയഴീക്കല്‍ മണപ്പറമ്പില്‍ ബാബുക്കുട്ടന്‍ (33) എന്നിവരെയാണ് എസ് ഐ ഷാരോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം. സുരേഷ്‌കുമാറും മുംതാസും ചേര്‍ന്ന് മുക്കട ജംഗ്ഷനു സമീപമുള്ള കടയില്‍നിന്ന് 2,000 രൂപയുടെ കള്ളനോട്ട് നല്‍കി 200 രൂപയുടെ സാധനങ്ങള്‍ വാങ്ങുകയായിരുന്നു. ബാക്കി 1800 രൂപ കടയുടമ തിരികെ നല്‍കിയിരുന്നു. കടയുടമ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, arrest, Police, Fake note in Kayamkulam; 3 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?