20ല്‍ 15ഉം യു.ഡി.എഫ് പിടിക്കും: കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറന്നേക്കുമെന്നും സര്‍വെ
കേരളം (www.evisionnews.co); ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20സീറ്റുകളില്‍ 15ലും യുഡിഎഫ് വിജയം നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-മ്വ റിസര്‍ച് പാര്‍ട്ണേര്‍സിന്റെ സര്‍വേ. ആര്‍ എസ് പിയുടെ ജനകീയ നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലം നിലനിര്‍ത്തും. 44 ശതമാനം പേരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ വിജയം നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 32 ശതമാനം പേരാണ് സിപിഎം സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന് മണ്ഡലത്തില്‍ വിജയം പ്രവചിക്കുന്നത്.
പക്ഷേ മധ്യകേരളത്തില്‍ ഇടതുപക്ഷം മൂന്നിടത്ത് വിജയം നേടുമെന്നാണ് സര്‍വെ പറയുന്നത്. ആലത്തൂരില്‍ സിറ്റിംഗ് എം.പി പി.കെ ബിജു, ഇടുക്കി ജോയ്‌സ് ജോര്‍ജ്, ചാലക്കുടി ഇന്നസെന്റ് എന്നിവര്‍ ജയിക്കുമെന്നാണ് സര്‍വേയിലെ അഭിപ്രായം. അതേസമയം ടി.എന്‍ പ്രതാപന്‍ തൃശൂരും ഹൈബി ഈഡന്‍ എറണാകുളവും വന്‍ ലീഡുമായി ജയിക്കും. കാസര്‍കോട്ട് സതീഷ് ചന്ദ്രന്‍ നേരിയ വോട്ടുകള്‍ക്ക് ജയിക്കും.
മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറവും പൊന്നാനിയും കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും വന്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തും. ശക്തമായ മത്സരം നടക്കുന്ന പാലക്കാട് 37 ശതമാനം വോട്ടുമായി എം ബി രാജേഷ് ജയിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന് 35 ശതമാനം വോട്ട് ലഭിക്കും. വയനാട് രാഹുല്‍ ഗാന്ധി 45 ശതമാനം വോട്ട് നേടി ജയിക്കും.
Powered by Info News For You

Comments
Post a Comment