2 വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ 'കുതിര' എന്ന് വിളിച്ച് ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബ്രിട്ടീഷ് യുവതിക്ക് ദുബൈ കോടതി പിഴയിട്ടത് 3000 ദിര്‍ഹം

ദുബൈ: (www.kvartha.com 13.04.2019) രണ്ട് വര്‍ഷം മുമ്പ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ബ്രിട്ടീഷ് യുവതിക്ക് വിനയായി. മുന്‍ ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കുമെതിരെ അപകീര്‍ത്തികരമായി പോസ്റ്റിട്ടതിനാണ് ദുബൈ കോടതി 3000 ദിര്‍ഹം പിഴ ഇട്ടത് . ബ്രിട്ടീഷ് പൗരയായ 55കാരിക്കാണ് ദുബൈ കോടതി പിഴ വിധിച്ചത്. തന്റെ മുന്‍ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യ നല്‍കിയ കേസിലാണ് വ്യാഴാഴ്ച കോടതി വിധി പ്രഖ്യാപിച്ചത് . ആദ്യ വാദത്തിനിടെ ബ്രിട്ടീഷ് യുവതി കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു.

2017 മെയ് 22 ന് ബ്രിട്ടീഷ് യുവതി ഫേസ് ബുക്കിലിട്ട അപകീര്‍ത്തികരമായ പോസ്റ്റിന് ടുണീഷ്യന്‍ വംശജയായ യുവതി ജബല്‍ അലി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിലാണ് കോടതിയുടെ നടപടി . ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചത് ബ്രിട്ടീഷ് വംശജയും ഇറാനിയുമായ യുവതി അറിയുന്നത് ഫേസ്ബുക്കിലിട്ട വിവാഹ ഫോട്ടോ കണ്ടാണ്.

Woman fined Dh3,000 by Dubai court for calling ex-husband's wife a 'horse', Dubai, News, Humor, Court, Couples, Gulf, Facebook, post, Complaint, Police, Case, World

ഇതോടെ അവര്‍ പാഴ്‌സി ഭാഷയില്‍ ഫോട്ടോയ്ക്ക് കമന്റിടുകയും ചെയ്തു. ഭര്‍ത്താവിനെ 'ഇഡിയറ്റ്' എന്നും ടുണീഷ്യന്‍ വംശജയായ രണ്ടാം ഭാര്യയെ 'കുതിര' എന്നും വിശേഷിപ്പിച്ചു. ഇതോടെയാണ് സമൂഹ മാധ്യമത്തിലൂടെ തങ്ങളെ അവഗണിച്ചു എന്നു കാട്ടി ടുണീഷ്യന്‍ യുവതി പരാതി നല്‍കിയത്.

ഇതിനിടെ ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ യുവതിയുടെ മുന്‍ ഭര്‍ത്താവ് മരിക്കുകയും വിവരമറിഞ്ഞ് മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായി ബ്രിട്ടീഷ് യുവതി മകള്‍ക്കൊപ്പം ദുബൈയിലെത്തുകയുമായിരുന്നു. കേസ് നിലവിലുണ്ടായിരുന്നതിനാല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. 3000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് കോടതി ഉത്തരവിട്ടത്. യുവതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman fined Dh3,000 by Dubai court for calling ex-husband's wife a 'horse', Dubai, News, Humor, Court, Couples, Gulf, Facebook, post, Complaint, Police, Case, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?