സ്വര്‍ണം പണയംവെക്കണമെന്ന വ്യാജേന ധനകാര്യ സ്ഥാപനത്തിലെത്തി; മുഖംമറച്ചെത്തിയ യുവാവ് ജീവനക്കാരെ മര്‍ദിച്ച് അവശരാക്കി 2കോടിയില്‍പ്പരം രൂപയുടെ ആഭരണങ്ങളും 1ലക്ഷം രൂപയും കവര്‍ന്നു

കോയമ്പത്തൂര്‍: (www.kvartha.com 29.04.2019) മുത്തൂറ്റ് മിനിയില്‍ വന്‍ കവര്‍ച്ച. കേരളം ആസ്ഥാനമായിട്ടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിന്റെ കോയമ്പത്തൂര്‍ രാമനാഥപുരം ശാഖയിലാണ് വന്‍ കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. രണ്ടുകോടിയില്‍പ്പരം രൂപയുടെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ച്ച നടന്നെന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.

ജീവനക്കാരെ മര്‍ദിച്ചവശരാക്കിയശേഷമാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരികളായ ചെട്ടിപാളയം സ്വദേശി രേണുകയും(30) കെമ്പട്ടികോളനി ഹൗസിങ് യൂണിറ്റിലെ ദിവ്യയും(22) മാത്രമുണ്ടായിരുന്നപ്പോഴാണ് സംഭവം.

തുണികൊണ്ട് മുഖംമറച്ചെത്തിയ യുവാവ് സ്വര്‍ണം പണയംവെക്കണമെന്ന് രേണുകയോട് ആവശ്യപ്പെടുകയും സംസാരിക്കുന്നതിനിടയ്ക്ക് മുഖത്ത് പലവട്ടം കൈകൊണ്ട് കുത്തി താഴെയിട്ടശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ദിവ്യയെയും മര്‍ദിച്ചു. താക്കോല്‍ കൈക്കലാക്കിയ യുവാവ് ഇരുവരേയും മുറിയില്‍ പൂട്ടിയിട്ടശേഷം രണ്ട് ലോക്കറുകളും തുറന്ന് 816 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരുലക്ഷംരൂപയും കൊള്ളയടിച്ചുവെന്നാണ് ഇരുവരും പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.

2 crore gold and 1 lakh robbery in muthoot mini, Tamilnadu, News, National, Crime, Robbery, Police, Enquiry, CCTV, Case

കവര്‍ച്ചയ്ക്കു ശേഷം താഴേക്കെത്തിയ മോഷ്ടാവ് ഓട്ടോയില്‍ കയറിപ്പോയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. പോത്തന്നൂര്‍ വരെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച ഇയാള്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് തീവണ്ടി കയറിപ്പോയതായും മറ്റൊരു സിസിടിവി ദൃശ്യത്തിലുണ്ട്. സംഭവസ്ഥലത്തെ സിസിടിവിയില്‍ കവര്‍ച്ച വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കവര്‍ച്ച നടന്ന സമയത്ത് സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിരുന്നില്ല.

അസി. കമ്മിഷണര്‍ ബാലാജി ശരവണന്റെ നേതൃത്വത്തില്‍ നാല് പ്രത്യേക പോലീസ് സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. കവര്‍ച്ച നടത്തിയ ആള്‍ക്ക് 25നും 30നും മധ്യേ പ്രായമുണ്ടെന്നാണ് കരുതുന്നത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളുകളാണ് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 crore gold and 1 lakh robbery in muthoot mini, Tamilnadu, News, National, Crime, Robbery, Police, Enquiry, CCTV, Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?