കേരളമുള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി; ജില്ലാ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; 19 തീവ്രവാദികള്‍ രാമനാഥപുരത്തെത്തിയെന്ന് ഫോണ്‍ സന്ദേശം

തിരുവനന്തപുരം: (www.kvartha.com 27.04.2019) ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തില്‍ 300ല്‍ അധികം കൊല്ലപ്പെട്ടതിന് പിന്നാലെ പാക് കടലിടുക്കിനിപ്പുറം സ്ഥിതി ചെയ്യുന്ന കേരളത്തിലും ഭീകരാക്രമണ ഭീഷണി. കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി. ഭീകരാക്രമണം ലക്ഷ്യമിട്ട് 19 ഭീകരര്‍ രാമനാഥപുരത്ത് എത്തിയെന്ന് ഫോണ്‍ സന്ദേശം. ഇന്നലെ വൈകീട്ട് ബംഗളൂരു സിറ്റി പൊലീസിനാണ് സന്ദേശം ലഭിച്ചത്. ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തില്‍ പറയുന്നു.

ബംഗളൂരു പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികള്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Terror Attack, Trending, Terror Threat, DGP, SP, Police, Terror attack threat in Kerala and seven other states


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?