പരീക്ഷയില്‍ തോറ്റു; തെലങ്കാനയില്‍ 19 കുട്ടികള്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: (www.kvartha.com 25.04.2019) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 19 ആയി. വ്യാഴാഴ്ച്ച 3 വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 19 ആയത്. 24 മണിക്കൂറിനുള്ളിലാണ് ഇന്റര്‍മീഡിയറ്റ് പരീക്ഷ തോറ്റതിനെ തുടര്‍ന്ന് 19 കുട്ടികള്‍ ആത്മഹത്യ ചെയ്തത്. ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതിയ മൂന്ന് ലക്ഷം വിദ്യാര്‍ഥികളാണ് തോറ്റത്. 9.5 ലക്ഷം വിദ്യാര്‍ഥികളാണ് മൊത്തം പരീക്ഷയെഴുതിയത്.

കൃത്യമായ മൂല്യനിര്‍ണയം നടത്താത്തതാണ് അപ്രതീക്ഷിതമായ കൂട്ടത്തോല്‍വിക്ക് കാരണമെന്ന് ആരോപിക്കപ്പെടുന്നു. അതേസമയം കൂട്ടത്തോല്‍വിക്ക് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Hyderabad, News, Examination, Result, Suicide, 3 more deaths take student suicide toll to 19 in Telangana


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?