1951 മുതല്‍ 2014 വരെ... തെരഞ്ഞെടുപ്പുകളുടെ ചരിത്രം പറയുന്ന കലണ്ടറുമായി ചരിത്ര അധ്യാപകന്‍

കോഴിക്കോട്: (www.kvartha.com 12.04.2019) തെരഞ്ഞെടുപ്പുകളുടെ ചരിത്രം പറയുന്ന കലണ്ടറുമായി ചരിത്രാ അധ്യാപകന്‍. 1951 മുതല്‍ 2014 വരെയുള്ള ലോക്സഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പറയുന്ന കലണ്ടര്‍ ആണ് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ചരിത്രവിഭാഗം മേധാവി എം സി വസിഷ്ഠ തയാറാക്കിയത്. 51-52 കാലംമുതല്‍ 2014 വരെയുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്നകേട്ട മുദ്രാവാക്യങ്ങളും വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രചരണ ബോര്‍ഡുകളെക്കുറിച്ചുള്ള ചിത്രങ്ങളും ഓരോ തെരഞ്ഞെടുപ്പിലും വിജയിച്ച രാഷ്ട്രിയ നേതാക്കളുടെ ചിത്രങ്ങളും ഈ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

12 താളുകളില്‍ 62 വര്‍ഷത്തെ തെരഞ്ഞെടുപ്പുകളുടെ ചരിത്രമാണ് പ്രൊഫ.വസിഷ്ഠ തയാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കലണ്ടര്‍ അവസാനിക്കുന്നത് 2019 ലെ തെരഞ്ഞെടുപ്പിലാണ്. ഇന്ത്യയിലെ പുതിയ വോട്ടര്‍മാരോട് സമ്മതിദാന അവകാശം വിനിയോഗിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ കലണ്ടര്‍ തയാറാക്കിയിരിക്കുന്നു എന്നാണ് പ്രൊഫ. വസിഷ്ഠ് പറയുന്നത്.


Keywords: 1951 to 2014; History teacher makes election history calendar, Kozhikode, News, Kerala, Teacher, Election, History, Lok Sabha.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?