മോഡിയുടെ റാലിക്ക് തൊട്ടുമുമ്പ് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തത് 1.8കോടി; നോട്ടുകള്‍ പിടിച്ചെടുത്തത് മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തില്‍ നിന്നും

ന്യൂഡല്‍ഹി: (www.kvartha.com 03.04.2019) പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അരുണാചല്‍ പ്രദേശ് പാസിഘട്ടിലെ തെരഞ്ഞെടുപ്പ് റാലിക്ക് തൊട്ടുമുമ്പ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ നിന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് 1.8കോടി. കോണ്‍ഗ്രസ് ആണ് പണം പിടിച്ചെടുത്തതായി ആരോപിച്ച് രംഗത്തെത്തിയത്. വോട്ടിനായി ബി.ജെ.പി പണം ഇറക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

ചൊവ്വാഴ്ച രാത്രി അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ബി ജെ പി വോട്ടിനായി പണം ഇറക്കുകയാണെന്ന ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തില്‍ നിന്നാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ അടങ്ങുന്ന പണം പിടിച്ചെടുത്തത്.

Congress accuses BJP of indulging in cash for votes in Arunachal ahead of PM Narendra Modi’s rally, New Delhi, News, Politics, Lok Sabha, Election, Trending, Vehicles, Allegation, Seized, Congress, BJP, Prime Minister, Chief Minister, National.

പിടിക്കപ്പെട്ട പണം അരുണാചല്‍ പ്രദേശിലെ സിയാങ്ങിലുള്ള ഗസ്റ്റ് ഹൗസിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ആദായ നികുതി ഉദ്യോഗസ്ഥര്‍ ബി ജെ പി നേതാക്കളുടെ വാഹനങ്ങളില്‍ റെയ്ഡ് നടത്തിയത്. അഞ്ച് വാഹനങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.

മോഡിയുടെ റാലിയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ ആരോപണം. അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു മുമ്പും പണവുമായി പിടിക്കപ്പെട്ടതാണെന്ന് സുര്‍ജേവാല ആരോപിച്ചു. മണിപ്പൂര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ഗുവഹാട്ടി വിമാനത്താവളത്തില്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ വന്‍തുക കണ്ടെത്തിയതായും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു . ചൗക്കീദാര്‍ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress accuses BJP of indulging in cash for votes in Arunachal ahead of PM Narendra Modi’s rally, New Delhi, News, Politics, Lok Sabha, Election, Trending, Vehicles, Allegation, Seized, Congress, BJP, Prime Minister, Chief Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?