ഒമാനില്‍ അനധികൃതമായി പ്രവേശിച്ച 18 പ്രവാസികളെ നാടുകടത്തി

മസ്‌ക്കറ്റ്: (www.kvartha.com 22.04.2019) ഒമാനില്‍ അനധികൃതമായി പ്രവേശിച്ച 18 പ്രവാസികളെ നാടുകടത്തി. റോയല്‍ ഒമാന്‍ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പിടിയിലായ ഇവരെ വിചാരണകള്‍ക്ക് ശേഷം നാടുകടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.

ഒമാന്റെ ഔദ്യോഗിക നടപടികളും അന്താരാഷ്ട്ര ചട്ടങ്ങളും പാലിച്ചായിരുന്നു നാടുകടത്തലെന്ന് അധികൃതര്‍ അറിയിച്ചു. നാടുകടത്തപ്പെട്ട പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണെന്ന് മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. ഇവരെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. പിടിയിലായവരുടെ രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായിത്തന്നെ ഇവരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

18 expatriates were expelled in Oman, Muscat, News, Oman, Gulf, Police, World, Embassy

താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നേരത്തെ തന്നെ നിരവധി പ്രവാസികളെ ഒമാനില്‍ നിന്ന് നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 18 പേരെ കൂടി നാടുകടത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 18 expatriates were expelled in Oman, Muscat, News, Oman, Gulf, Police, World, Embassy.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?