അണുബാധ പേടിയില്‍ കുവൈത്ത്; മൃഗശാലയില്‍ 18 ജീവികളെ കൊന്നു

കുവൈത്ത് സിറ്റി:(www.kvartha.com 02/04/2019) അണുബാധ പേടിയില്‍ കുവൈത്ത്. ജനവാസ കേന്ദ്രത്തിലെ മൃഗശാലയില്‍ അണുബാധ കണ്ടെത്തിയ 18 മൃഗങ്ങളെ കൊന്നൊടുക്കി. ഒമരിയയിലെ കുവൈത്ത് മൃഗശാലയിലെ മൃഗങ്ങളെയാണ് കൊന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ മൃഗശാല അടക്കുകയും സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതായും മൃഗശാല ഡയറക്ടര്‍ നാസര്‍ അല്‍ അതിയ്യ അറിയിച്ചു. പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ജനവാസ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ജനങ്ങള്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News, Kuwait, Gulf, Zoo, Infection, Animals, Infection reported in Kuwait

സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംശയമുള്ള മൃഗങ്ങളുടെ രക്തസാമ്പിളുകള്‍ എടുത്ത് പ്രത്യേക ലാബില്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇതില്‍ അണുബാധ സ്ഥിരീകരിക്കപ്പെട്ട ജീവികളെയാണ് കൊന്നത്. മാനുകളടക്കമുള്ള സസ്യഭുക്കുകളായ ജീവികളിലാണ് അണുബാധ കണ്ടെത്തിയത്.

നേരിട്ടുള്ള ഇടപഴകലിലൂടെ മാത്രമാണ് രോഗം ജനങ്ങളിലേക്ക് പടരാന്‍ സാധ്യതയുള്ളത്. എല്ലാ ജീവികളും രോഗമുക്തമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മൃഗശാല വീണ്ടും സന്ദര്‍ശകര്‍ക്കുവേണ്ടി തുറന്നുകൊടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Gulf, Zoo, Infection, Animals, Infection reported in Kuwait


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?